എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]

Posted by

“”…എഡേയ്… അവടെനിന്നു ചളിയടിയ്ക്കാതെ ഇങ്ങോട്ടുവാടേ… ഇതൊന്നു നൂത്തിയെട്… ഇപ്പാളോളൊക്കെ വന്നുതുടങ്ങും..!!”””_ അവടെനിന്ന് മാമനെന്നെ കളിയാക്കിവിളിച്ചു…

“”…അല്ല,
നൂത്തിയെടെന്നുപറഞ്ഞാൽ എങ്ങനെനൂത്തിയെടുക്കാനാ… കെട്ടിവലിയ്ക്കോ..??”””_ ഞാനുമടുത്തേയ്ക്കുചെന്നു…

“”…പന്തലിനു കുറച്ചൂടെ നീളമുണ്ടായ്രുന്നേല് ഈ കാലങ്ങുകളഞ്ഞിട്ട് ബാക്കിവലിച്ച് സുധാകരേണ്ണന്റെ പ്ലാവിൽപ്പിടിച്ചുകെട്ടായ്രുന്നു..!!”””_ പന്തലിന്റെ മേൽക്കൂരയുടെ നീളംകണക്കാക്കിക്കൊണ്ട് മാമനഭിപ്രായപ്പെട്ടു… കേട്ടതും കയ്യാലയുടെതാഴത്തുനിന്ന ശ്രീ, തിരിഞ്ഞു മാമനെയൊരുനോട്ടം,

“”…ഉം.! എന്നിട്ടുവേണം
അങ്ങേരതിന്റെ താഴത്തിരുന്ന് വാറ്റുതുടങ്ങാൻ… അവസാനം വാറ്റുണ്ടാക്കാൻ പന്തലുകെട്ടിക്കൊടുത്തൂന്നുംപറഞ്ഞ്
ഇവന്റതന്തയെ തൂക്കിക്കൊണ്ടുപോവേം ചെയ്യും..!!”””_ അവനങ്ങനെ പറഞ്ഞതും,

“”…അങ്ങനൊരു കിടിലാപ്പുണ്ടെന്നറിഞ്ഞിരുന്നേൽ
പന്തല് സുധാകരമ്മാമന്റെ
പറമ്പിലിട്ടാ മതിയായ്രുന്നു..!!”””_ ന്ന് ഞാൻനിന്നു പിറുപിറുക്കുവേംചെയ്തു…

“”…ഉം.! അടിപൊളി.! മാമനുപറ്റിയ മരുമോൻ.! രണ്ടാളുംചേരും… ഇത്രേം മനസ്സൊരുക്കമുള്ള നിങ്ങള് കല്യാണംകഴിയ്ക്കാഞ്ഞതെന്ത്‌..??”””_ പറഞ്ഞുകൊണ്ട് ശ്രീവീണ്ടും അവടൊക്കെ നടന്നുനോക്കാനായിത്തുടങ്ങി…

“”…ഓ.! ഇയാളു വല്യാള്.! ഇയാക്കു വല്യച്ഛന്റെകുണ്ടിയേ സുഖിയ്ക്കൂ..!!”””_ ഇടിഞ്ഞുപോയ കയ്യാലയുടെ സൈഡിലായിരുന്നുകൊണ്ട് ഞാനുമടിച്ചു… അതിനെന്നെ തിരിഞ്ഞുനോക്കി തെറിപറയാനായി തുടങ്ങുമ്പോൾ അത്രയുംനേരം ഞങ്ങളേംനോക്കിനിന്ന മീനാക്ഷിയിടയ്ക്കുകേറി…

Leave a Reply

Your email address will not be published. Required fields are marked *