എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]

Posted by

“”…ആ.! ചേട്ടനെഴീച്ചു… പന്തലിന്റടുത്തേയ്ക്കു പോയിട്ടുണ്ട്..!!”””_ അമ്മായിയുടെമറുപടി…
അതുകേട്ടതും ശ്രീയുമൊന്നു തിരിഞ്ഞുനോക്കി;

“”…ഈശ്വരാ.! അതിലുംഭേദം കാറ്റുംമഴേമായ്രുന്നൂ..!!”””_ ന്ന് സ്വയംപറഞ്ഞശേഷം എന്റെനേരേനോക്കി;

“”…പെട്ടെന്നുവാടാ…
ഇല്ലേല് പന്തലിന്റെകാലു നിവർത്താനായ്ട്ടങ്ങേര് റോക്കറ്റിന്റെമൂട്ടിക്കെട്ടിവിടും..!!”””_ ന്നുംപറഞ്ഞ് താഴേയ്ക്കു പായുവായ്രുന്നു… പിന്നാലേ ഞാനുംകൂടി; എന്റൊപ്പം മീനാക്ഷിയും.!

മുറ്റത്തെത്തി നോക്കുമ്പോൾ രണ്ടുവീടിന്റേം മുറ്റംകവർചെയ്ത് കെട്ടിയിരുന്ന പന്തലിന്റെ മൂലയിലെകാലൊന്ന് രാത്രി പെയ്ത മഴയിൽ മണ്ണൊലിപ്പിലിടിഞ്ഞു താഴെപ്പോയേക്കുവാണ്… ഒരു കാലുമാറിയതോടെ പന്തലുമൊത്തത്തോടെ ചെരിഞ്ഞുകുത്തി നിൽക്കുവാ…

“”…അതേ… പട്ടി പെടുക്കാനായ്ട്ട് വെരവിനടക്കുമ്പോലെ നിങ്ങളിതെന്തോകാട്ടുവാ..??”””_ പന്തലിനുചുറ്റുമായി വലത്തിട്ടുകൊണ്ട്നടന്ന മാമനോടുചോദിച്ചുംകൊണ്ടാണ് ശ്രീയങ്ങോട്ടേയ്ക്കു ചെല്ലുന്നത്…

“”…അല്ല, ഇതു കാറ്റത്തു കൊണ്ടുമറിഞ്ഞതാണോ.. അതോ അവരുദ്ദേശിച്ചതിങ്ങനായ്രുന്നോന്ന് നോക്കുവായ്രുന്നു… അശോകന്റോടെനിന്ന് അമ്മാതിരിപ്ലാനിങ്ങല്ലായ്രുന്നോ..!!”””_ കാലുതാഴ്ന്നിടത്തു നോക്കിക്കൊണ്ട് മാമനുമടിച്ചു…

“”…ഇതിന്റെ കാലിനിയിപ്പൊ
എങ്ങനാ നേരേയാക്കണേ..??”””_ മാമനൊപ്പം പോയിനിന്ന് പന്തലിന്റെകാലേലൊന്നു പിടിച്ചുനോക്കികൊണ്ടുള്ള മീനാക്ഷിയുടെചോദ്യം… അതിന്,

“”…നീയവടിരുന്ന് തടവിക്കൊട്… ചിലപ്പൊ ശെരിയാവും..!!”””_ ഞാനുംവിട്ടില്ല…

Leave a Reply

Your email address will not be published. Required fields are marked *