എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]

Posted by

“”…സിത്തൂ… എഴുന്നേറ്റുവാടാ… ആളുകളൊക്കെ വരുന്നേനുമുന്നേ അതെന്തേലും ചെയ്തില്ലേൽ നാണക്കേടാ..!!”””_ ശ്രീ പിന്നേമെന്നെ പിടിച്ചുവലിച്ചു…

“”…പിന്നേ… ഊമ്പിക്കിടക്ക്‌ണ്… ഇനിയീ
വെളുപ്പാങ്കാലത്തു ഞാമ്മന്നാ പന്തലിന്റെ മറ്റേടത്തുപിടിയ്ക്കാത്തേന്റെ കുറവേയുള്ളൂ… അങ്ങേര് നേരംവെളുത്തിരുട്ടുന്നവരെ അതിന്റെകീത്തുനിന്ന് പ്ലാമ്പറഞ്ഞുകൊടുത്തപ്പഴേ ഞാങ്കരുതീതാ; ഇതിങ്ങനൊക്കേ വരുള്ളൂന്ന്… അല്ല, എനിയ്ക്കറിയാമ്മയ്യാത്തെ നീയിതെന്തിനാകിടന്നു തെളയ്ക്കുന്നേന്നാ… മൂപ്പരും അശോകമ്മാമനും കണ്ണുംകണ്ണുംനോക്കിയിരുന്ന് ഒണ്ടാക്കീതല്ലേ..?? അപ്പൊപ്പിന്നെ അവരന്നെ എന്തേലുമൊക്കെ കാണിച്ചോളും..!!”””

“”…എടാ…
അതിനശോകമ്മാമൻ
ഊമ്പിച്ചൂന്നാ തോന്നണേ… പുള്ളീനെവിളിച്ചേച്ച് കിട്ടുന്നില്ലന്നോ, പുള്ളി ഫോണെടുക്കുന്നില്ലാന്നോ
ഒക്കെ പറയണകേട്ടു..!!”””

“”…ആഹാ.! നന്നായ്പ്പോയി..!!”””_ അതുപറയുമ്പോൾ എനിയ്ക്കു സന്തോഷംകൊണ്ടങ്ങട്
തുള്ളിച്ചാടാനാ തോന്നിയെ…

…ഹൊ.! എന്തൊക്കെയായ്രുന്നൂ… നമ്മക്കൊക്കെ പട്ടിവെലതന്നേച്ച് പണിക്കാരോട് കണ്ട്രാക്കടിയ്ക്കുന്നകാണണോ… മീറ്റിംഗ് വിളിച്ചുകൂട്ടുന്നതു കാണണോ… എന്തൊക്കെ ബഹളമായ്രുന്നൂ… ഇപ്പൊഴാണമാ അശോകമ്മാമനെ കയ്യിൽക്കിട്ടീരുന്നേൽ ആ കവിളുഞാൻ കടിച്ചുപറിച്ചേനെ…

“”…ശ്രീക്കുട്ടാ…
നീയൊന്നുമിണ്ടാണ്ടിരി… അല്ലേലുമവനും അവന്റെ കെട്ട്യോൾക്കുമൊക്കെ
ഇതെങ്ങനേലും മുടങ്ങിക്കണ്ടാമതീന്നേയുള്ളൂ… നമ്മളെയൊക്കെ നാട്ടാരുടെമുന്നിൽ നാണംകെട്ടു കാണാൻകൊതിയ്ക്കുന്നോരോട് നീയെന്തിനാ കെഞ്ചാമ്പോണേ..?? വിട്ടേക്കടാ..!!”””_ എന്നേം മീനാക്ഷിയേം മാറിമാറിനോക്കി ശ്രീക്കുട്ടനോടായി കീത്തുവതുപറഞ്ഞപ്പോൾ ഞാനാകെവല്ലാണ്ടായി…

Leave a Reply

Your email address will not be published. Required fields are marked *