“”…അറിയാം.! അതോണ്ടുതന്നെയാ ഞാനവരൊഴിവാക്കീതും… അങ്ങനേ… അങ്ങനവരെക്കളിയാക്കി എന്റെമോനത്ര സുഖിയ്ക്കണ്ട..!!”””_ തികട്ടിവന്ന ചിരിയുംകടിച്ചുപിടിച്ച് മീനാക്ഷിപറഞ്ഞു…
“”…അങ്ങനാണേല് എന്തേലുംകൂടോത്രംകാണിച്ച് എന്റതന്തേക്കൂടി ഒന്നൊഴിവാക്കിത്താടീ…
നെനക്കു പുണ്യംകിട്ടും..!!”””
“”…അയ്യട.! അങ്ങനെകിട്ടുന്ന പുണ്യമെനിയ്ക്കു വേണ്ടെങ്കിലോ… എന്റപപ്പേംമമ്മിയേം ഞാനൊഴിവാക്കി… അതുപോലെ നിന്റച്ഛനവേണേ നീയൊഴിവാക്കണം..!!”””_ പറഞ്ഞുകൊണ്ടവള് തലയിണയെടുത്ത് ക്രാസിയിലേയ്ക്കു ചാരിവെച്ചു…
“”…മ്മ്മ്.! ഞാനൊഴിവാക്കിയാ അതെന്നന്നേയ്ക്കുമായ്ട്ടുള്ള ഒഴിവാക്കലായ്പ്പോവും… അതോണ്ടടങ്ങിനിൽക്കുവാ ഞാൻ..!!”””_ കടിച്ചുപിടിച്ചങ്ങനെ പറയുമ്പോൾ മീനാക്ഷി ചാടിയിടയ്ക്കുകേറി,
“”…ഡാ ചെക്കാ… ദേ ആവശ്യോല്ലാത്തതു പറയല്ലേ… കല്യാണംനമുക്കു
വൈബാക്കേണ്ടതാ… അതിനെടേലാണോ ഇമ്മാതിരിവർത്താനം..??”””_ ന്നു ചോദിച്ചതും,
“”…ഉവ്വ.! പുള്ളിയുണ്ടേല് വൈബല്ല, വാണമാവത്തേയുള്ളൂ..!!”””_ ന്നും തിരിച്ചടിച്ച് ഫോണുമായി ഞാൻകട്ടിലിലേയ്ക്കു കേറി… ഇടയ്ക്കെപ്പോഴോ പിന്നിലൊരടക്കിച്ചിരി കേട്ടാണ് ഞാൻതിരിഞ്ഞുനോക്കീത്… അപ്പൊക്കാണുന്നതോ, എന്റെനേരെ തിരിഞ്ഞുകിടന്നു ചിരിയടക്കാനായി പണിപ്പെടുന്ന മീനാക്ഷിയേം… എന്റെനോട്ടംകണ്ടതും അവൾമുഖം കട്ടിലിലേയ്ക്കുപൂഴ്ത്തി… അതോടെ കുലുങ്ങിച്ചിരിയുടെ അളവുകൂടുവേംചെയ്തു…
“”…എന്ത്രീ മെയ്രേ..?? കിട്ടുമിപ്പൊ നെനക്ക്..??_ കടിച്ചുപിടിച്ചുകൊണ്ട് ഞാൻകണ്ണുരുട്ടീതും,