എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]

Posted by

“”…വരാതെപിന്നെ..??
ഇനി വന്നില്ലേൽ
അവടെച്ചെന്നുതല്ലോന്ന് ഞാമ്പറഞ്ഞിട്ടുണ്ട്..!!”””_
എന്നായ്രുന്നൂ എന്റെമറുപടി…
കേട്ടതും മീനാക്ഷിയെന്റെ മുഖത്തേയ്ക്കുനോക്കി…

“”…ശ്ശൊ.! എല്ലാരുംകൂടി വന്നാമതിയായ്രുന്നൂ…
എന്നാലെന്തു വൈബായേനെ… അല്ലേടാ..??”””

“”…എന്തുവൈബ്..?? അയ്‌ന് കല്യാണങ്കൊഴുക്കണോങ്കി ആശാനിങ്ങെത്തണം… എന്നാപ്പിന്നെ ഫുള്ളോൺ ടെററായേനെ..!!”””_
മുഖത്താക്കിയയൊരു ചിരിയുംഫിറ്റാക്കി ഞാനതുപറയുമ്പോഴും മീനാക്ഷിയ്ക്കാളെ മനസ്സിലായിരുന്നില്ല…

“”…നീയിതാരുടെകാര്യമാ
പറേണേ..??”””

“”…വേറാരുടെ..??
നിന്റതന്തേടെ തന്നെ… ആ രാജാവ്.! പുള്ളിവന്നാപ്പിന്നെ
വേറാർക്കായിവടെ റോള്..??!! ഫുൾ സ്ക്രീൻസ്പെയ്സും പുള്ളിയങ്ങു തൂക്കുവല്ലേ..??”””_ എത്രശ്രമിച്ചിട്ടും ഉള്ളിലെ വെകിടത്തരത്തിന്റെ
എക്സ്പ്രെഷൻ മറയ്ക്കാനെനിയ്ക്കു കഴിഞ്ഞില്ല…

“”…അതേ… നിന്റമനസ്സിലിരിപ്പെന്താന്നൊക്കെ എനിയ്ക്കു മനസ്സിലാവണുണ്ട്…
എന്റെ പപ്പേംമമ്മിയേം
വിളിച്ചുവരുത്തി എയറിൽക്കേറ്റാനുള്ള ഉദ്ദേശമല്ലേ നെനക്ക്..?? അങ്ങനിപ്പ വേണ്ടാ… എന്നെക്കൊന്നാലും ഞാനതിനു സമ്മയ്ക്കേമില്ല… അതോണ്ടുതന്നാ അവരവിളിയ്ക്കട്ടേന്നു
നിന്റച്ഛൻ ചോദിച്ചപ്പോൾ ഞാൻ വേണ്ടാന്നുപറഞ്ഞതും..!!”””_ തലകുലുക്കി, അങ്ങനെന്റെതന്തയ്ക്കു നീ താജ്മഹലുപണിയണ്ടടാന്ന ഭാവത്തിലൊരു നിൽപ്പായ്രുന്നൂ മീനാക്ഷി…

“”…ശ്ശെ.! അതെന്നാ മറ്റേടത്തെ പരിപാടിയാടീ നീയീക്കാണിച്ചേ..?? അവരെവിളിയ്ക്കാണ്ട് എനിയ്ക്കെന്താഘോഷമാ ഉള്ളേ..?? നെനക്കറിയോ അവരെ സ്വീകരിയ്ക്കാനായ്ട്ട് ഞാനെന്തൊക്കെയാ പ്ലാൻചെയ്തു വെച്ചിരുന്നേന്ന്..??”””

Leave a Reply

Your email address will not be published. Required fields are marked *