എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]

Posted by

“”…അതേ… എന്തേലും
പറയാനുണ്ടേല് ഉറക്കെ മുഖത്തുനോക്കി പറേണം…
അതാണാണത്തം… അല്ലാതെ ചുണ്ടിന്റെടേലിട്ടുപറയാൻ ഏതുപോങ്ങനും പറ്റും..!!”””_
ന്ന്പറഞ്ഞു ഞാനുംതിരിച്ചടിച്ചു…
ഉടനേ അമ്മയിടയ്ക്കു കേറുവേംചെയ്തു;

“”…സിത്തൂ… മതിയാക്ക്… നിന്റെസംസാരമൊത്തിരി
കൂടുന്നുണ്ട്ട്ടാ… വേണ്ടാവേണ്ടാന്നു വെയ്ക്കുമ്പൊ വല്യാളാവാൻ നോക്കല്ലേ..!!”””_ ന്നുംപറഞ്ഞ് എന്നെയങ്ങടടിച്ചിരുത്താൻ നോക്കി… അതിന്,

“”…ആഹാ.! നിങ്ങടെ നാവിന് ജീവനുണ്ടായ്രുന്നോ..?? അതോയിനി കെട്ട്യോനെപ്പറയുമ്പോൾമാത്രേ മിണ്ടൂന്നുള്ളോ..?? ഇന്നലെയാക്കണ്ട നാട്ടുകാർടെമൊത്തംമുന്നേ ഞാൻനിന്നു പുഴുങ്ങീപ്പോൾ ഇങ്ങേരെയൊന്നു വിലക്കാൻ നിങ്ങക്കുതോന്നിയോ..?? അന്നേരം വായിലെന്തായ്രുന്നു… ഇപ്പൊ ഞാമ്പറഞ്ഞതു കൂടിപ്പോയെന്ന്… കൂടിപ്പോയെങ്കി കണക്കായ്പ്പോയി… ഇങ്ങോട്ടെങ്ങനാണോ അതേ തിരിച്ചുകൊടുക്കാനും സിദ്ധൂനറിയൂ..!!”””_ ഉള്ളിലുണ്ടായ രോഷംമുഴുവൻ പെയ്തിറക്കുമ്പോളാണ് മീനാക്ഷി,

“”…ഡാ… നിന്റെ ഗെസ്റ്റാരാ..?? ഫ്രണ്ട്‌സാണോ..??”””_ ന്നെന്റെ ചെവിയിൽച്ചോദിച്ചത്… ആകെപ്പൊളിഞ്ഞിരുന്ന ഞാനതിന്,

“”…അല്ല നിന്റെതന്ത..!!””” _ എന്നൊരാട്ടായ്രുന്നു… അമ്മയോടുള്ള ഫുൾകലിപ്പും പുറത്തെടുത്തുള്ള അലർച്ചയായ്രുന്നതിനാൽ മീനാക്ഷികിടുങ്ങിപ്പോയി… ഹാൾ മുഴുവനുമൊന്നു നിശ്ശബ്ദവുമായി… ഉടനേതന്നെ ഞാനെണീറ്റു റൂമിലേക്കുംനടന്നു…

റൂമിലെത്തി ഫോണുമെടുത്ത് ബെഡ്ഡിലേയ്ക്കെറിഞ്ഞ് കേറിക്കിടക്കുമ്പോൾ മീനാക്ഷിയും പിന്നാലേയെത്തിയിരുന്നു… അവളെക്കണ്ടതും എനിയ്ക്കു പിന്നേംപൊളിഞ്ഞുകേറി;

Leave a Reply

Your email address will not be published. Required fields are marked *