“”…ഓഹോ.! അതുകൊള്ളാം.! തക്കംകിട്ടീപ്പോ നിങ്ങളങ്ങു മറുകണ്ടം ചാടിയല്ലേ..?? നല്ലതുതന്ന..!!
…അതേ… ഞാനൊരു കാര്യമ്പറഞ്ഞേക്കാം…
നിങ്ങളല്ല, ഇനിയാരുവന്ന് പറഞ്ഞൂന്നുപറഞ്ഞാലും എന്റെഗസ്റ്റ് എനിയ്ക്കൊപ്പമേനിൽക്കൂ… അല്ലേപ്പിന്നെ ചെറിയമ്മേടെവീട്ടിൽ അവൾടെഫ്രണ്ട്സ് നിന്നോട്ടേ… ഈ വീടെനിയ്ക്കു വിട്ടുതന്നിട്ട് നിങ്ങള് ഹോട്ടലിപ്പൊക്കോ..!!”””_ ഞാനും കൊളുത്തിക്കൊടുത്തു… അതോടെ മാമന്റെ വായുമടഞ്ഞു…
“”…അവടെ സിത്തൂന്റെ ഫ്രണ്ട്സുതന്നെ നിൽക്കട്ടേ ചേട്ടാ… കീത്തൂന്റെകൂട്ടുകാരികള് നമ്മുടെവീട്ടിലുംനിൽക്കട്ടേ…
ഒന്നൂല്ലേലുമൊത്തിരി ദൂരമൊന്നുമില്ലല്ലോ.. നല്ലൊരു ദിവസായോണ്ട് അതുമ്പറഞ്ഞിനി വഴക്കുവേണ്ട…!!”””_ അമ്മായിയാണ് ആ ഉപായംപറയുന്നത്…
ജീവിതത്തിലിന്നുവരെ കളിയാക്കാൻവേണ്ടിമാത്രം ഞാൻ വാതുറന്നിട്ടുള്ള ആ അമ്മായിയെന്റെ കൂടെനിന്നപ്പോൾ അന്നാദ്യമായി ഞാനവരെ ബഹുമാനത്തോടെ നോക്കി… നമ്മള് ശത്രുപക്ഷത്തു കാണുന്നവരായ്രിയ്ക്കും ആവശ്യസമയത്തു ചിലപ്പോൾ നമ്മളെ സഹായിയ്ക്കാനുണ്ടാവുകയെന്ന സത്യവും അന്നാണുഞാൻ പഠിച്ചത്…
എന്നാൽ അമ്മായീടഭിപ്രായം ചെറിയമ്മയും അമ്മയുമുൾപ്പെടെ എല്ലാരും സപ്പോർട്ടുചെയ്തപ്പോൾ അച്ഛനും കീത്തുവിനുംമാത്രം
അതത്ര സുഖിച്ചില്ല…
“”…ആം.! എല്ലാം
നിങ്ങടെയൊക്കെ ഇഷ്ടമാണല്ലോ… എന്താന്നുവെച്ചാച്ചെയ്… അല്ലേലുമവനൊക്കെ അവന്റേക്കെ കൂട്ടുകാരെക്കൊണ്ടുവന്ന് കുടിച്ചുമറിയണംന്ന ചിന്തയല്ലേയുള്ളൂ..!!”””_ മറ്റുള്ളവർ അമ്മായീടഭിപ്രായത്തെ സപ്പോർട്ട്ചെയ്തതിഷ്ടമാകാതെ അച്ഛൻനിന്നു പിറുപിറുത്തു…
അതിന്,