“”…അതു നീയാണോ തീരുമാനിയ്ക്കുന്നെ..??
ഒന്നെങ്കിലവടെ വീട്ടുകാരെ താമസിപ്പിയ്ക്കണം… അല്ലെങ്കിൽ കീത്തൂന്റെഫ്രണ്ട്സുനിന്നാൽ മതി… അവരടുത്തുള്ളത് ഇവൾക്കുമൊരു സമാധാനമാ… മാത്രോമല്ല, പെൺകുട്ട്യോളുവന്ന് ഹോട്ടലിലൊന്നുംനിന്നാൽ ശെരിയാവില്ല… അതോണ്ടുതൽക്കാലം
നിന്റെഫ്രണ്ട്സിനെ ഹോട്ടലിൽനിർത്തിയാമതി..!!”””_
പുള്ളി, പുള്ളീടെ തീരുമാനമറിയിച്ചു…
“”…നിങ്ങളെന്തോകാട്ട്… പക്ഷേ, എന്റെഗസ്റ്റ് വരുമ്പോൾ ഞാനെന്തായാലും ചെറിയമ്മേടെവീട്ടിലേ കൊണ്ടോവുള്ളൂ… അന്നേരമവടാരുണ്ടേലും പെറുക്കിയെടുത്തു ഞാൻ റോട്ടിലെറിയും… പിന്നെ
കൈപോയി… കാലുപോയീന്നും പരാതിപറഞ്ഞാരേലുംവന്നാ, കണ്ണുകൂടടിച്ചുഞാൻ പൊട്ടിയ്ക്കും..!!”””_ അവടിരുന്ന് ഒരുകൂസലുമില്ലാതെ മുഖത്തുനോക്കിത്തന്നെ ഞാനതുപറഞ്ഞതും,
“”…എന്നാ നീയാദ്യംവന്ന് എന്റെകണ്ണടിച്ചുപൊട്ടിയ്ക്കടാ..!!”””_ ന്നുംപറഞ്ഞ് കീത്തു ചാടിയെഴുന്നേറ്റു… അതിന്,
“”…നീയാര് ദൈവോ..??
നിന്റെകണ്ണെന്നു പറഞ്ഞാലെനിയ്ക്കെന്താ പേടിയാവോ..?? ഒഞ്ഞുപോടീ..!!”””_ ന്ന് ഞാനിരുന്നു പുച്ഛിയ്ക്കുവേംചെയ്തു…
“”…അതൊന്നുംനടക്കൂല… പന്തലിടുന്നത് രണ്ടുവീടിന്റേംകൂടി മുറ്റംചേർത്താ… അപ്പവടിരുന്ന് നിനക്കൊക്കെ കുടിച്ചുകൂത്താടാനൊന്നും പറ്റൂല… ഡാ… നെനക്കെങ്കിലുമൊന്ന് പറഞ്ഞുകൊടുത്തൂടേ..??”””_ പറയുന്നതിനൊപ്പമച്ഛൻ മാമന്റെമുഖത്തേയ്ക്കുനോക്കി…
“”…എടാ… അതളിയൻ പറയുന്നതുശെരിയാ… പെമ്പിളേളരെക്കൊണ്ടുവന്ന്
എങ്ങനാ ഹോട്ടലിനിർത്തുന്നേ..?? അതോണ്ട് കീത്തൂന്റെഫ്രണ്ട്സിവടെ നിൽക്കട്ടേടാ… നിന്റെഫ്രണ്ട്സിനെ ഹോട്ടലിൽനിർത്താന്നേ..!!”””_ കേൾക്കേണ്ടതാമസം അച്ഛനെസപ്പോർട്ടുചെയ്ത് മാമനുമിറങ്ങി…