“”…ഒന്നുമിണ്ടാണ്ടിരിയ്ക്കോ..??
ഇനി നിങ്ങക്കടികൂടണംന്നാണേൽ ഇവടെയിരിയ്ക്കണംന്നില്ല..!!”””_ മോളേപ്പറഞ്ഞതും കാർന്നോർക്കിഷ്ടായില്ല…
ഉടനേവന്നൂ അന്ത്യശാസനം…
…ഉയ്യോടാ.! ഇവടെയിരിയ്ക്കാണ്ട് എനിയ്ക്കങ്ങടു കഴയ്ക്കുവല്ലായ്രുന്നോ…
ഒന്നുപോണം ഹേ..!!_ ന്നും മനസ്സിൽപറഞ്ഞു ഞാനിരിയ്ക്കുമ്പോൾ
അച്ഛൻതുടർന്നു;
“”…പിന്നെ പന്തലുപണിക്കാര് നാളെമുതൽ വരും… പന്തലും ലൈറ്റിങ്ങും ഡെക്കറേഷനുമെല്ലാങ്കൂടെ അതൊരു രണ്ടുദിവസത്തെ പണിയുണ്ടാവും..!!”””
“”…അയ്‌ന്..??”””_ പുള്ളിപറഞ്ഞുനിർത്തീതും എന്റെവായീന്നത് ചാടിപ്പോയി… അതോടെല്ലാരുടേംകണ്ണ് എന്റെമേലേയ്ക്കു വീഴുവേംചെയ്തു…
“”…സിത്തൂ… ദേ…
മിണ്ടാണ്ടിരുന്നോ…
ഇല്ലേലെന്റേന്നു മേടിയ്ക്കും നീ..!!”””_ ചെറിയമ്മയുടനെന്നെ ഭീഷണിപ്പെടുത്തുകേം ചെയ്തു…
“”…അപ്പൊ ഡ്രസ്സിന്റേം പന്തലിന്റേംകാര്യം ഓക്കേയായില്ലേ..?? പിന്നുള്ള മെയ്ൻകാര്യം ഗസ്റ്റിനെ താമസിപ്പിയ്ക്കുന്നതാണ്… ചെറയ്ക്കരയിലെ അമ്മാവനും വേലിയ്ക്കലത്തെ ചെറിയമ്മേം അർപ്പൂക്കരേലെ മാമീം കുടുംബോമെല്ലാം തലേന്നുതന്നെ വരാന്നുപറഞ്ഞിട്ടുണ്ട്… നിൽക്കാൻ പറ്റുന്നത്രേം പേർക്കൊക്കെ ഇവടെനിയ്ക്കാം… കുറേപ്പേർക്ക് ഇവരുടെവീട്ടിലും കിടക്കാം…
ബാക്കിയുള്ള റിലേറ്റീവ്സിനും ഫാമിലിഫ്രണ്ട്സിനുമെല്ലാംകൂടി ഹോട്ടലിൽറൂമും ബുക്ക്ചെയ്തിട്ടുണ്ട്… അതുമതീലോ..?? പിന്നാരേലും ആരെയേലുമൊക്കെ വിളിച്ചിട്ടുണ്ടേൽ നേരത്തേപറയണം… കാറ്ററിങ്ങുകാർക്ക് കണക്കു കൊടുക്കേണ്ടതാണ്… അല്ലാതെ തോന്നുമ്പോലെ വിളീംകഴിഞ്ഞിട്ട് തിന്നാനുമില്ല കിടക്കാനുമില്ലാന്നവസ്ഥ വരരുത്..!!”””_ പുള്ളി എനിയ്ക്കിട്ടു കുത്തിക്കൊണ്ടു പറഞ്ഞതും,