എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]

Posted by

“”…അതെന്താ ചേട്ടാ..??”””_
ന്നുംചോദിച്ച് അവളെന്റടുത്തേയ്ക്കുവന്നു…

“”…ഓ.! എനിയ്ക്കുതാല്പര്യമില്ല..!!”””_ ഞാൻതീർത്തുപറഞ്ഞു… അതിന്,

“”…മോള് പൊക്കോ… ഞാനിവനേങ്കൊണ്ട്
വന്നേക്കാം..!!”””_ ന്ന് പറഞ്ഞ്
മീനാക്ഷി, ശ്രീക്കുട്ടിയെ പറഞ്ഞയയ്ക്കുവായ്രുന്നു…

“”…പിന്നേ… അയാൾടെ വെർവാങ്കലുകെട്ട വർത്താനംകേൾക്കാനല്ലേ ഞാൻനടക്കുന്നെ… ഒന്നുപോയേടീ… നീവേണേപ്പോയി വായുംപൊളിച്ചിരുന്നോ… എന്നെവിളിയ്ക്കണ്ട..!!”””_ ശ്രീക്കുട്ടിപോയതും ഞാൻ മീനാക്ഷിയ്ക്കുനേരേ ഒറ്റച്ചാട്ടമായ്രുന്നു…

“”…എടാ… അങ്ങനപറയല്ലേ… നമുക്കെന്തായാലും
പോയിനോക്കാം… അച്ഛനെന്താ പറയേണ്ടതെന്നു കേൾക്കാല്ലോ..!!”””_ അവളെന്നെ തണുപ്പിയ്ക്കാനായി ശ്രെമിച്ചെങ്കിലും എവടെയേൽക്കാൻ…

“”…ഓ.! അതൊന്നുംവേണ്ട… ഞാൻവന്നാലേ, അങ്ങേരുടെ പട്ടിഷോകാണുമ്പോൾ എന്തേലുമൊക്കെപ്പറഞ്ഞുപോം… അതിന്റാവശ്യമെന്താ..??”””

“”…എടാ… അങ്ങനെയല്ല… ഫാമിലിയെല്ലാരേംകൂടിവിളിച്ച് എന്തേലുമൊക്കെ തീരുമാനിയ്ക്കാനാവും വിളിയ്ക്കുന്നെ… അപ്പതില് നീമാത്രമൊഴിഞ്ഞുനിയ്ക്കുന്നത് ശെരിയല്ല… നമുക്കൊന്നു പോയിനോക്കാം… ബോറാണേൽ എന്തേലുംപറഞ്ഞൂരിപ്പോരേം ചെയ്യാം… എന്തേയ്..??”””_ ചോദിച്ചശേഷം ഞാനെന്തേലും മറുപടിപറയാനായിപ്പോലും വെയ്റ്റാക്കാതെ,

“”…വാ..!!”””_ ന്നുംപറഞ്ഞ് അവളെന്റെ കയ്യുംപിടിച്ചു താഴേയ്ക്കുനടന്നു…

…എന്തോ.. പെട്ടെന്നുള്ളയവൾടെയാ നീക്കത്തെ എതിർക്കാനെനിയ്ക്കു കഴിയാതെപോയി…

Leave a Reply

Your email address will not be published. Required fields are marked *