…ഇനി ഞാനും മീനാക്ഷീംകൂടി കറങ്ങാൻപോയതുവല്ലതും ഇവനറിഞ്ഞിട്ടുണ്ടാവോ..?? എന്നാലെന്റെ പൊകകണ്ടതുതന്നെ.!
എന്നും ചിന്തിച്ചിരിയ്ക്കുമ്പോളാണ് ശ്രീക്കുട്ടൻ അമ്മാവനെക്കാണുന്നത്…
“”…ഉഫ്.! ഇതാരാ കാലിന്മേൽ കാലുംവെച്ചിരിയ്ക്കുന്നെ..??
ലാലേട്ടന്റെ മെഴുകുപ്രതിമയോ..??”””_ എന്നുചോദിച്ചയവൻ എന്റെനേരേതിരിഞ്ഞ്,
“”…ഡാ…
ചുമ്മാതിരിയ്ക്കുവാണേല്
ഒരുതിരി കത്തിച്ചുവെയ്ക്കടാ..!!”””_
ന്നുകൂടി അടിച്ചുകൊടുത്തു…
അതിന്,
“”…ഓടേ… നമ്മളെക്കണ്ടാൽ നെനക്കൊക്കെ തിരികത്തിച്ചു വെയ്ക്കാന്തോന്നും… അതെങ്ങനാ ഞാന്നിന്റെ വല്യച്ഛന്റെക്കൂട്ട് ഹീറോയൊന്നുമല്ലല്ലോ..!!”””_
പുള്ളിയും തിരിച്ചടിച്ചു…
ഉടനേ ശ്രീ ചാടിയെഴുന്നേറ്റ്
ചുറ്റുംനോക്കിക്കൊണ്ട്,
“”…അതുപറഞ്ഞപ്പഴാ എവവടാ
നമ്മ ഹീറോ..??”””_ ന്നൊറ്റ ചോദ്യം…
അതിനുഞാൻ മറുപടിയായി മുറ്റത്തേയ്ക്കു കണ്ണുകാണിച്ചതും അവനുമങ്ങോട്ടേയ്ക്കു നോക്കി…
ശേഷം തിരിഞ്ഞു ഞങ്ങളോടായി,
“”…മ്മ്മ്..?? എന്താവടെ..??”””_ ന്ന് ചോദിയ്ക്കുവേം ചെയ്തു… അതിനമ്മാവനാണ്
മറുപടിപറഞ്ഞത്;
“”…പന്തലുകെട്ടാനുള്ള പ്ലാൻപറഞ്ഞുകൊടുക്കുവാ… രാവിലേതുടങ്ങീതാ… മിക്കവാറും അവന്മാരേന്നടികിട്ടൂന്നാ തോന്നണെ..!!”””_ പുള്ളിപറഞ്ഞതും എനിയ്ക്കുമത്ഭുതമായി,
“”…ഏഹ്..?? രാവിലേയോ..?? പന്തലുതന്നല്ലേ കെട്ടുന്നേ..??”””_
ഞാൻ കണ്ണുംമിഴിച്ചിരുന്ന് ചോദിച്ചു… അപ്പോഴേയ്ക്കും മീനാക്ഷിയൊരു ട്രേയിൽ മൂന്നു ചായയുമായിവന്നു…
ഒന്നെനിയ്ക്കും ഒന്നമ്മാവനുംനേരേനീട്ടി…