എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]

Posted by

“”…ആം.! അതെന്തേലുമായ്ക്കോട്ടേ… അവർക്കു സന്തോഷമായല്ലോ, അതുമതി… ഒന്നൂല്ലേലും ഞാനന്നെഴുന്നേൽക്കാമ്മയ്യാണ്ടു
കിടന്നപ്പോൾ എന്നെ നോക്കീതുമുഴുവൻ ആ പാവാ… എനിയ്ക്കതല്ല, കീത്തൂന്റെ കാര്യമോർക്കുമ്പഴാ വിഷമം..!!”””_ കയ്യിൽബാക്കിവന്ന കോണും വായിലേയ്ക്കിട്ട് മീനാക്ഷിയൊന്നുനിർത്തി…

“”…അതിനവക്കെന്തുപറ്റി..??”””

“”…അല്ല… അവളു നമ്മളോടെ മിണ്ടീട്ടെത്രനാളായി..!!”””

“”…ആ.! ഊമ്പിക്കെടക്കണ്.! കൂടെനടന്ന് അവൾക്കമ്മാതിരി പണിയുംകൊടുത്തിട്ട്
അവൾടനിയനെ വളച്ചെടുത്തനിന്നെപ്പിന്നവള് പൂവിട്ടുപൂജിയ്ക്കും ചെല്ല്..!!”””_ മീനാക്ഷിയുടെ മുഖഭാവംപോലും ശ്രെദ്ധിയ്ക്കാതെ പുറംതിരിഞ്ഞുനിന്ന് വെള്ളത്തിൽക്കളിച്ചുകൊണ്ട് ഞാൻപറഞ്ഞതും,

“”…ദേ… എന്നെക്കൊണ്ടൊന്നും പറയ്പ്പിയ്ക്കരുത്… നീയുണ്ടല്ലോ, നീയൊറ്റൊരുത്തൻ കാരണവാ ഇതൊക്കെയുണ്ടായേ..!!”””_
അവൾടെ സ്വരമൊന്നുകടുത്തു…
അതിനുതിരിച്ച് ഞാൻ,

“”…ഓ.! നീ പിന്നൊന്നും ചെയ്തില്ലല്ലോ..??”””_ ന്ന് കേറ്റിക്കൊടുക്കുവേം ചെയ്തു…

“”…ആം.! കഴിഞ്ഞതുകഴിഞ്ഞു… ഇനിയതുമ്പറഞ്ഞു തല്ലുകൂടി
സ്വന്തം പല്ലിടകുത്തി നാറ്റിയ്ക്കണ്ട… ഇനിയെങ്ങനേലും കീത്തൂമായ്ട്ടുള്ള പിണക്കങ്കൂടിയൊന്ന് പറഞ്ഞുതീർക്കണം..!!”””_ ന്ന് എനിയ്ക്കിട്ടു
താങ്ങിക്കൊണ്ടുപറഞ്ഞ് അവളെഴുന്നേറ്റു…

“”…ഉവ്വ.! തെറ്റേറ്റുപറഞ്ഞോണ്ട് ഓടിയങ്ങുചെല്ല്… നാടുവിട്ടുപോയ ഉണ്ണിയെക്കാത്തിരിയ്ക്കുന്ന കവിയൂർപൊന്നമ്മയെപ്പോലെ അവളോടിവന്നങ്ങു കെട്ടിപ്പിടിയ്ക്കും… പൊക്കോണം… അവളു തലമണ്ട തല്ലിപ്പൊളിയ്ക്കും… അതേ… എന്റെചേച്ചിയായോണ്ടു പുകഴ്ത്തി പറയുവല്ല, ബുദ്ധിയ്ക്കൊരഞ്ചാറു പൈസകുറവുള്ള ടീമാദ്..!!”””_ ഒന്നോർമ്മിപ്പിയ്ക്കുംവിധം പറഞ്ഞ് ഞാൻതിരിഞ്ഞു… അതിന്,

Leave a Reply

Your email address will not be published. Required fields are marked *