എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]

Posted by

“”…നിന്നെ നിന്റമ്മേടെമാതിരിയോ ചെറീമ്മേടെമാതിരിയോ നോക്കാമ്പറ്റോന്നൊന്നും എനിയ്ക്കറിയൂല… പക്ഷേ, എന്നെക്കൊണ്ടു പറ്റുന്നപോലൊക്കെ ഞാങ്കൊണ്ടുനടന്നോളാം..!!

…എന്നുവെച്ചാ ഞാൻവല്യ ആളാന്നൊന്നുവല്ലാട്ടോ പറേണേ… പിന്നെ നെനക്കു പറ്റോങ്കിമതി…
അല്ലേ നമുക്കാദ്യം പ്ലാൻചെയ്തപോലെതന്നെ ചെയ്യാം..!!”‘””_ അവൾ പറഞ്ഞുനിർത്തി… എന്നാൽ ഞാനപ്പോഴും അവളെത്തന്നെ മിഴിച്ചുനോക്കുവായ്രുന്നു… ഇവൾക്കെന്താ പ്രാന്താണോന്നമട്ടിൽ… അല്ലേപ്പിന്നെ ഇന്നലത്രയൊക്കെ അങ്കംകഴിഞ്ഞേച്ച് ഇന്നുവന്നിരുന്ന് ഇമ്മാതിരി കൊസ്രാക്കൊള്ളി വർത്താനമ്പറയോ..??

“”…എടാ… എനിയ്ക്കിതൊന്നുമിങ്ങനെ
പറഞ്ഞെക്സ്പീരിയെൻസില്ല… അതോണ്ടായിങ്ങനൊക്കെ… സത്യത്തിൽ മനസ്സിലുള്ളത് എങ്ങനെയാ എക്സ്പ്രെസ്സ്ചെയ്യേണ്ടതെന്നുകൂടി എനിയ്ക്കറിയില്ല… അതുകൊണ്ടെന്തേലും തെറ്റായ്ട്ടുപറഞ്ഞിട്ടുണ്ടേൽ സോറികേട്ടോ..!!”””_
എന്റെമുഖംകണ്ടിട്ട്
എന്തോപന്തികേടു ഫീലായ്ട്ടെന്നപോലെ
അവളതുകൂടി കൂട്ടിച്ചേർത്തതും എനിയ്ക്കങ്ങടുപൊളിഞ്ഞു…

“”…ഞാമ്പിന്നെ അഞ്ചാറെണ്ണത്തിനെക്കെട്ടി അതിനെയൊക്കെ ഇതുപോലെകൊണ്ടുവച്ചിരുന്ന് ശീലവുള്ളോണ്ട് കൊഴപ്പമില്ല..!!”””_ ഞാനതുംപറഞ്ഞു തുള്ളീതും,

“”…എടാ… ഞാനങ്ങനുദ്ദേശിച്ചു പറഞ്ഞതൊന്നുവല്ല… പറഞ്ഞുവന്നപ്പോൾ അങ്ങനായ്പ്പോയതാ..!!”””_
അവളൊന്നു വിശദീകരിയ്ക്കാനായി ശ്രെമിച്ചെങ്കിലും എവടെയേൽക്കാൻ..??

“”…അതേ… നീ കൂടുതൽ ന്യായീകരിയ്ക്കുവൊന്നും വേണ്ട… നീയതുതന്നെയാ ഉദ്ദേശിച്ചേ… വന്നപ്പോത്തൊട്ടുള്ള അവൾടൊരു മറ്റേടത്തെപ്രസംഗം… അല്ല, ഇതും നിന്റെയാ ചേച്ചിപറഞ്ഞുതന്ന ഐഡിയയാവുമല്ലേ..?? എന്നെ ബ്രെയ്ൻവാഷുചെയ്യാൻ..??”””_ ഇരുന്നിടത്തുനിന്ന് ചാടിയെഴുന്നേറ്റുനിന്ന്
ഒന്നുതെറിച്ചിട്ട് ഞാൻചോദിച്ചതും പകച്ചിരിയ്ക്കാനല്ലാതെ മറ്റൊന്നിനുമായില്ല മീനാക്ഷിയ്ക്ക്… അപ്പോൾ ഞാൻതുടർന്നു;

Leave a Reply

Your email address will not be published. Required fields are marked *