എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]

Posted by

അപ്പോൾപ്പിന്നെ വീണ്ടും പഴേകാര്യങ്ങളും ചിന്തിച്ചുനടക്കേണ്ടതുണ്ടോ..??

കാതുകളിൽ ഉയർന്നകേട്ട കടലിരമ്പലിനൊപ്പം എന്റെചിന്തകളും ഓളംവെട്ടാനായിത്തുടങ്ങി…

“”…നീയെന്താ ചിന്തിയ്ക്കണേ..?? ബീച്ചെത്തി..!!”””_ എന്റെ തോളിൽത്തട്ടിക്കൊണ്ട് മീനാക്ഷിയതു പറയുമ്പോളാണ് ഞാനീ ലോകത്തൊന്നുമായ്രുന്നില്ലാന്നുള്ള കിളിവരുന്നത്…

“”…മ്മ്മ്.! വണ്ടിയങ്ങോട്ടു വെയ്ക്കാം..!!”””_ മെയ്ൻറോഡിൽനിന്നും നീണ്ടുകിടക്കുന്ന
മൺപാതയിലേയ്ക്കു വണ്ടിയിറക്കിക്കൊണ്ട്
ഞാൻപറഞ്ഞു…

ഒരുവശത്തുകായലും മറുവശത്ത് കടലും…

കടലിനെത്തടഞ്ഞുള്ള പാറക്കെട്ട്…

കായലിന്റെവശത്തെ ചെറുകാട്…

അതിനുരണ്ടിനും നടുവിലായി ഒരു മണൽപാതയും…

ആ മൺപാത ചെന്നവസാനിയ്ക്കുന്നതോ കായലുംകടലുമായി ചുംബിയ്ക്കുന്നിടത്തും…

ഞാൻ വണ്ടിയൊതുക്കിയശേഷം ഇറങ്ങുമ്പോൾ കാറ്റത്തു പാറിപ്പറക്കുന്ന മുടിയുമൊതുക്കി അവളും കൂടെക്കൂടിയിരുന്നു…

“”…ഡാ… നമുക്കെവിടേങ്കിലും ഒന്നിരുന്നാലോ..??”””_ കായലിന്റെതീരത്തായി നീണ്ടുപരന്നുനിൽക്കുന്ന കാറ്റാടിമരങ്ങളുടെ തണലിലൂടെനടക്കുമ്പോൾ മീനാക്ഷിചോദിച്ചു…

വണ്ടിയിൽനിന്നുമിറങ്ങി ഒരുമിച്ചുനടന്നെങ്കിലും
അതുവരെ പരസ്പരമൊന്നും മിണ്ടിയിരുന്നില്ല നമ്മൾ…

“”…ആം.! ദേ… അങ്ങോട്ടേയ്ക്കിരിയ്ക്കാം..!!”””_ ഒരുവലിയ മരത്തിന്റെചുവട്ടിലേയ്ക്കു ചൂണ്ടിക്കൊണ്ട് ഞാൻപറഞ്ഞു…

അവടെയാകുമ്പോൾ തണലുമുണ്ട് കായലും വൃത്തിയായികാണാം…

ബാഗും സൈഡിലേയ്ക്കുവെച്ച്
ഞാനാ മരത്തിനു ചുവട്ടിലേയ്ക്കിരുന്നതും മീനാക്ഷിയുമടുത്തേയ്ക്കു വന്നു…

Leave a Reply

Your email address will not be published. Required fields are marked *