അവടെന്ന് ഇടവവഴി നേരേ കാപ്പിലേയ്ക്കു വെച്ചുവിടുമ്പോൾ കഴിഞ്ഞുപോയപലതും എന്റോർമ്മകളിൽ തെളിഞ്ഞുകൊണ്ടേയിരുന്നു;
…അന്നൊരു നാറിയെത്തല്ലാനായി മെഡിയ്ക്കൽ കോളേജിപ്പോയതും, അവടെ ബസ്സ്സ്റ്റോപ്പിൽവെച്ച് മീനാക്ഷിയെടുത്തിട്ടൂക്കീതും, അതിനുപകരമായി തിരിച്ചുകോളേജിക്കേറി പിള്ളേർടെമുന്നെ അവളെനാറ്റിച്ചതും, അതിനു കീത്തൂന്റെൻഗേജുമെന്റിന് അവളെന്നെ കുരിശ്ശേൽക്കേറ്റീതും, പകരംവീട്ടാനായി ഹോസ്റ്റലിക്കേറി ഊമ്പിത്തെറ്റീതും നന്മനിറഞ്ഞവനായ ഡോക്ടർമഹാൻ അവതരിച്ചതും, കെട്ടുകഴിഞ്ഞുള്ള തല്ലുപിടിയും കോലാഹലങ്ങളും, ഏറ്റവുമൊടുവിൽ ഇടുക്കിയിൽവെച്ചുണ്ടായ ഓരോരോസംഭവങ്ങളും ഫ്രെയിമിൽതീർത്ത
ചിത്രങ്ങൾപ്പോലെ മനസ്സിലൂടെ കടന്നുപോകുന്നുണ്ടായ്രുന്നു…
…അങ്ങോട്ടുമിമിങ്ങോട്ടും
ഇന്തമാതിരി കന്നംതിരിവുകളെല്ലാം കാണിച്ചുകൂട്ടീട്ട് ഇപ്പൊയിങ്ങനെ പോകുമ്പോൾ, ഇതൊക്കെ വിശ്വസിയ്ക്കണോ വേണ്ടയോന്നൊരുസംശയം…
…എന്നാൽ ഇന്നലത്തെയാസംഭവം, എല്ലാരുടേംമുന്നിൽ മീനാക്ഷിയെന്നെ കെട്ടിപ്പിടിച്ചപ്പോൾ, അവരുടെയെല്ലാപേരുടേം മുന്നിൽ എന്റെ കൈപിടിച്ചപ്പോൾ അതിൽക്കൂടുതൽ… അതിൽക്കൂടുതലായി അവളെനിയ്ക്കായി എന്തായ്രുന്നൂ ചെയ്യേണ്ടിയിരുന്നത്..??
…അന്നുഞാൻ എത്രമാത്രമിവളെ വെറുത്തിരുന്നോ അതിൽക്കൂടുതൽ ഇന്നു ഞാനിവളെ സ്നേഹിയ്ക്കുന്നുണ്ട്..
അതുപോലെ മീനാക്ഷിയുമെന്നെ സ്നേഹിയ്ക്കുന്നൂ എന്നതിനുള്ള തെളിവല്ലേ, ഇന്നവൾ ചേച്ചിയോടുപറഞ്ഞയാ വാക്കുകൾ…
അതു തെളിയിയ്ക്കാനല്ലേ ഏറ്റിഎംകാർഡുപോലും അവളെനിയ്ക്കായി വെച്ചുനീട്ടീത്..??!!