“”…ഷോയോ..?? അതിനു ഞാനെന്തോന്ന് പട്ടിഷോകാണിച്ചൂന്നാ നീ പറേണെ..?? ഞാനിവടെ ചെറീമ്മയേം ചേച്ചീനേമൊക്കെ ഹെൽപ്പുചെയ്തെന്നല്ലാതെ..??”””_ കുറച്ചകലെ മറ്റൊരുട്രേയിൽ വെൽക്കംഡ്രിങ്ക് വിതരണംചെയ്യുന്ന ചേച്ചിയെ ചൂണ്ടിക്കൊണ്ടവൾ നിഷ്‌കുചമഞ്ഞു…
“”…ദേ… എന്റെ മുന്നില് വേഷംകെട്ടിറക്കല്ല് നീ… നീയീ കാണിയ്ക്കുന്നതുമുഴുവൻ ഷോയാണെന്ന് ആർക്കാടീ മനസ്സിലാവാത്തത്..?? തിന്നാനല്ലാതെ കയ്യും കാലുമനക്കാത്ത നീയീക്കിടന്ന് തുള്ളിച്ചാടുന്നത് മുഴുവനും അവളെ വെറുപ്പിയ്ക്കാനും നാട്ടുകാരുടെമുമ്പിൽ നല്ലപിള്ള ചമയാനുമാണെന്ന് എനിയ്ക്കു മനസ്സിലാവില്ലെന്ന് കരുതിയോ..?? നാട്ടുകാരെക്കൊണ്ട് പറയിപ്പിയ്ക്കാതെ കുറച്ചൊക്കെ പക്വതകാണിയ്ക്കെടീ..!!”””_ തിരിഞ്ഞുംമറിഞ്ഞും നോക്കി കാശുതന്നവരേയും തരാത്തവരേയും വേർതിരിയ്ക്കുന്നതിനിടയിൽ ഞാൻപറഞ്ഞതും,
“”…മ്മ്മ്.! കുഞ്ഞിപ്പിളേളരുടെ കയ്യീന്ന് ബബിൾബ്ലോവറും വിരട്ടിവാങ്ങി കുമിളവിട്ടുകളിയ്ക്കുന്നതാവും ഈപ്പറഞ്ഞ പക്വത..!!”””_ ചുറ്റുംനോക്കി ആരുംകേൾക്കുന്നില്ലാന്ന് ഉറപ്പുവരുത്തിയവൾ പറഞ്ഞതും ഞാനൊന്നു കണ്ണുമിഴിച്ചു… ശേഷം,
“”…ദേ… അനാവശ്യമ്പറഞ്ഞാലുണ്ടല്ലോ..!!”””_ ന്നുംപറഞ്ഞു ഞാൻ കൈചൂണ്ടിയതും,
“”…എങ്കിൽപ്പിന്നെ നാട്ടുകാരുടെടേന്ന് സംഭാവന പിരിക്കുന്നതാവും പക്വതയല്ലേ..??”””_ എന്നുംചോദിച്ച് ഒരു കള്ളച്ചിരിയോടെ അവളെന്റെ പോക്കറ്റിൽനിന്നും തലയെത്തിച്ചുനിന്ന എൻവലപ്പ് വലിച്ചു പുറത്തെടുത്തു…
അതോടെ മിഴിഞ്ഞ കണ്ണുകളുമായി അവളെനോക്കാനല്ലാതെ
വേറൊന്നുമെനിയ്ക്കു പറയാനുണ്ടായില്ല…