അപ്പോഴേയ്ക്കും ഫോട്ടോയെടുക്കാനായി ആരൊക്കെയോ വന്നിട്ട് കീത്തുവീണ്ടും സ്റ്റേജിലേയ്ക്കു കേറിപ്പോയി… അതോടെ ഞാൻ വീണ്ടുമെന്റെ ഡ്യൂട്ടിതുടങ്ങി… ഇടയ്ക്കിടെ ആരെങ്കിലുമിതൊക്കെ ശ്രദ്ധിയ്ക്കുന്നുണ്ടോന്ന് നോക്കുന്നുമുണ്ടായ്രുന്നു…
പക്ഷെ ഇല്ല.! ഇഷ്ടംപോലെ ആളുകൾ വരുന്നതുകൊണ്ട് ആരുമെന്നെ ശ്രദ്ധിയ്ക്കുന്നില്ല… ആദ്യമായി കാർന്നോരേം കൊണ്ടൊരു ഗുണമുണ്ടായി…
അങ്ങനെ പിന്നേം കുറേ കവറൊക്കെ മേടിച്ച് പോക്കറ്റിൽതാഴ്ത്തി അടുത്തുവരുന്ന ഒരു പോഷ്ഫാമിലിയെ നോക്കിനിൽക്കുമ്പോഴാണ് വീണ്ടും കീത്തു മീനൂന്റെ കുറ്റവും പറഞ്ഞോണ്ടുവരുന്നത്… എന്നിട്ടെന്നോട് രണ്ടുചാട്ടവുംചാടി…
അതോടെ ഇവൾക്കിത്രയ്ക്കു പൊളിയാൻ മീനാക്ഷിയെന്താ കാട്ടുന്നേന്നറിയാനായി ഞാൻ പന്തലിനു മുന്നിലേയ്ക്കു പോയിനോക്കി…
അവടെ അങ്ങോട്ടുമിങ്ങോട്ടുമൊക്കെ കിടന്നോടുന്ന മീനാക്ഷിയെയാണ് കണ്ടത്…
…ഇവളിതെന്തോന്ന്, കബഡികളിയ്ക്കുന്നോ..??_ നോക്കിനിന്ന് മനസ്സിൽ പിറുപിറുക്കുമ്പോൾ ബോഫെയിൽനിന്നും ഡിസ്പോസിബിൾ പ്ളേയ്റ്റിലേയ്ക്ക് ഫുഡ്ഡുമെടുത്ത് ഏതോഒരു വല്യമ്മയ്ക്കു കൊണ്ടുകൊടുക്കുകയാണ് മീനാക്ഷി…
…ഇവളിത് ഒരുങ്ങിക്കെട്ടിയിറങ്ങീത് കാറ്ററിങ് പിള്ളേർക്കൊപ്പം കൂടാനായ്രുന്നോ..??
അങ്ങനേം ചിന്തിച്ചുനിൽക്കുമ്പോൾ ആരൊക്കെയോചെന്ന് അവളോടു വർത്താനംപറയുന്നതും കവിളിൽ പിടിയ്ക്കുന്നതും ഉമ്മകൊടുക്കുന്നതുമൊക്കെ കണ്ടു… അതിനിടയിലവൾ ഓരോരുത്തരെ പിടിച്ചോണ്ടുപോയി ഒഴിഞ്ഞകസേരയിലൊക്കെ ഇരുത്തുന്നതുംകണ്ടു…