പക്ഷേയതു ചിന്തിയ്ക്കുന്നനേരം,
“”…ശ്ശേയ്.! ജസ്റ്റ്മിസ്സ്..!!”””_ എന്നുംപറഞ്ഞൊരു പൊട്ടിച്ചിരിയായ്രുന്നു മീനാക്ഷി…
പിന്നെ കട്ടിലിൽക്കിടന്ന
ഡ്രസ്സുകളോരോന്നായി എടുക്കുന്നതും
അതു വലിച്ചുകയറ്റുന്നതുമൊക്കെ കണ്ടില്ലെങ്കിൽക്കൂടിയും ഞാനറിയുന്നുണ്ടായ്രുന്നു…
കുറച്ചുകഴിഞ്ഞ് ശബ്ദമൊന്നും കേൾക്കാതെവന്നപ്പോൾ ഞാൻമെല്ലെയൊന്നു പാളിനോക്കി… അപ്പോഴേയ്ക്കുമൊരു ലെഹങ്കയൊക്കെ ധരിച്ച് കണ്ണാടിയ്ക്കുമുന്നിൽനിന്ന് മുഖംമിനുക്കുകയായ്രുന്നവൾ…
കുറേക്കാലംകൂടി അങ്ങനൊരു ഡ്രസ്സിലവളെക്കണ്ടതിന്റെ കൗതുകത്തിൽ ഞാനവളെ ഊളിയിട്ട്നോക്കിയിരുന്നു… അതവൾകണ്ടു, ഉടനേ തിരിഞ്ഞ് കണ്ണുകളാൽ കോർത്തശേഷം പുഞ്ചിരിച്ചുകൊണ്ട് എന്താണെന്നൊരു ആംഗ്യവുമിട്ടു… അതിനൊന്നുമില്ലാന്നു ചുമൽകൂച്ചിക്കൊണ്ട് മുഖംവെട്ടിച്ചുമാറ്റുമ്പോഴും,
…ഈശ്വരാ… ഇവൾടെ ഓരോ നോട്ടത്തിനും ചിരിയ്ക്കുമൊക്കെ ഇത്രേം ഭംഗിയുണ്ടായ്രുന്നോ..?? ന്ന് ഞാനറിയാതെ ചോദിച്ചുപോയി…
പിന്നങ്ങോട്ടൊരു ഒരുക്കമായ്രുന്നു… അലമാരതുറന്ന് ഒരു നെക്ലേസുമെടുത്തിട്ട് ചെവിയിൽക്കിടന്ന സാധാ കമ്മലൂരിവെച്ച് തോളൊപ്പമെത്തുന്ന വലിയ ജിമിക്കികമ്മലും രണ്ടുകയ്യുംനിറയെ ഫാൻസി ബാൻഗിൾസുമിട്ട് മുഖമൊക്കെയൊന്നു ടച്ച്അപ്പുംചെയ്ത മീനാക്ഷിയെക്കണ്ടപ്പോൾ ഇന്നിനിയിവൾടെ കല്യാണമാണോ നടക്കാൻപോണത് എന്നായ്രുന്നെന്റെ മനസ്സിൽ…
അങ്ങനെ മേക്കപ്പുംകഴിഞ്ഞ് കണ്ണാടിയിൽനോക്കി ഇടംവലംതിരിഞ്ഞ് സ്വയംവിലയിരുത്തി വീണ്ടുംപോയി എന്തൊക്കെയോ മുഖത്തുവാരിപ്പൂശി മൊത്തതിലൊന്ന് തിളങ്ങി തുടുപ്പിച്ചു നിർത്തിയിട്ടാണ് മീനാക്ഷിനിർത്തിയത്… എന്നിട്ടെന്നെനോക്കി