“”…എന്തായി..?? എഞ്ചിനീയറുടെ പ്ലാനിങ്ങൊക്കെ കഴിഞ്ഞോ..??”””_ കിടന്നുകൊണ്ടുതന്നെ ചോദിച്ചുനോക്കുമ്പോഴും ആൾക്ക് യാതൊരനക്കവുമില്ല… പ്ലാൻചെയ്യാൻ ചാടിത്തുള്ളി പോയതുപോലല്ല, കടന്നലു കുത്തിയതുപോലെ ഒരു കൊട്ടയുണ്ട് മുഖം…
സംഭവം എന്തോപറ്റിയിട്ടുണ്ട്… അല്ലേലിങ്ങനെ വന്നിരിയ്ക്കുന്നതല്ല..!!_ എന്തൊക്കെയോ ആലോചിച്ചുകൂട്ടിക്കൊണ്ട് മുഖവും വീർപ്പിച്ചിരുന്ന മീനാക്ഷിയെക്കണ്ടപ്പോൾ എനിയ്ക്കങ്ങനെതോന്നി…
…ഇനി പ്ലാൻചെയ്തു പ്ലാൻചെയ്ത് തമ്മിൽത്തല്ലിയോ എല്ലാംകൂടെ..??
“”…എന്തോപറ്റീടീ..?? നീയൊക്കെ ഹൽദി പ്ലാൻചെയ്ത് കല്യാണംമുടക്കിയോ..??”””_ ചോദിച്ചതിനു മറുപടിയൊന്നും മൊഴിയാതെ എന്നെ രൂക്ഷമായി നോക്കി ദഹിപ്പിയ്ക്കുകയാണ് അവളപ്പോൾ ചെയ്തത്…
അതോടെ ഇനീം ചൊറിയണ്ടാന്നുകരുതി എണീറ്റുപോയൊരു കുളിയുംകുളിച്ച് വന്നിട്ട് ഒരു ഐസ്ബ്ലൂ ജീൻസും ബ്ലാക്ക്ഷർട്ടുമെടുത്തിട്ട് മുടിയൊതുക്കുന്നതിനിടെ കണ്ണാടിയിലൂടെ നോക്കുമ്പോഴും ആശാത്തി അതേയിരിപ്പുതന്നെ…
…ഈശ്വരാ.! ഇനിയവന്മാരു വല്ലതും ഒഴിച്ചുവെച്ചത് വലിച്ചുകേറ്റി തീട്ടമായിരിയ്ക്കുവാണോ..??
“”…മീനാക്ഷീ… എടീ മീനാക്ഷി… നീയൊന്നെഴുന്നേറ്റ് രണ്ടു ചാട്ടംചാടിയേ..!!”””_ അവളെ പിടിച്ചുകുലുക്കാനും വലിച്ചെഴുന്നേൽപ്പിയ്ക്കാനുമൊക്കെ ശ്രെമിച്ചുകൊണ്ട് ഞാൻപറഞ്ഞു… പക്ഷെ അവൾടെ മുഖത്തൊരു ഭാവമാറ്റവുമില്ല…
“”…കോപ്പ്.! ഇതിവള് നശിപ്പിയ്ക്കും.! അതെങ്ങനാ ആരെന്തുകൊടുത്താലും ഉടനേയെടുത്തു വായില് വെച്ചോളുവല്ലോ… ഇനിയിപ്പൊ ഇവളേംകൊണ്ടെങ്ങനെ പന്തലിൽപ്പോവും..??”””_ സ്വയംചോദിച്ചുകൊണ്ട് ചത്തപാമ്പിന്റെ വാലിൽ തട്ടിനോക്കുമ്പോലെ അവൾടെ തലയ്ക്കിട്ട് രണ്ടുതട്ട്…