എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]

Posted by

“”…ന്റ മോനേ… നീയിത്ര സംഭവമാണെന്ന് ഞാൻ കരുതീലാട്ടാ..!!”””_ ശ്രുതിചേച്ചി ഒരുപ്ലെയ്റ്റിൽ കുറച്ചെടുത്തു കഴിച്ചശേഷം എന്റെ കൈയ്ക്കുപിടിച്ചു പറഞ്ഞതും,

“”…അല്ലേലും എന്റനിയനുണ്ടാക്കുന്നതൊന്നും അങ്ങനെ പാഴായിപോവൂലാ..!!”””_ ന്നൊരു മറുപടിയായ്രുന്നു ചേച്ചിയുടെ ഭാഗത്തൂന്ന്… അതിനെല്ലാരും ഒരേസ്വരത്തിൽ യെസ്സുവെയ്ക്കുമ്പോൾ,

“”…അയ്യോടാ.! സാധനം കേറിക്കൊളുത്തിയപ്പോൾ അവൾടെ അനിയനെന്ന്… നാണമില്ലല്ലോടീ..!!”””_ സ്പൂണിൽകോരിയ പീസെടുത്ത് വായിലേയ്ക്കിട്ടുകൊണ്ട് ജോക്കുട്ടൻ പിന്നേം ചേച്ചിയെ ചൊറിഞ്ഞു…

“”…ഒന്നുപോടാ… പരിചയപ്പെട്ട അന്നുമുതൽ സിദ്ധുവെന്റെ കുഞ്ഞനിയൻ തന്നെയാ…
അല്ലേടാ സിദ്ധൂ..??”””_ ചേച്ചിയെന്റെ തോളിൽ ചുരണ്ടിക്കൊണ്ട് ചോദിച്ചതിന്,

“”…അല്ലാണ്ട്പിന്നെ… ചേച്ചിയെന്റെ പിറക്കാണ്ടുപോയ ചേച്ചിയല്ലേ ചേച്ചീ..!!”””_ എന്നുപറഞ്ഞ് തിരിച്ചു സോപ്പിടാൻ നോക്കുമ്പോഴാണ്,

“”…പിറക്കാണ്ടുപോയ ചേച്ചിയോ..?? അതിനുനിനക്കു പിറന്ന ചേച്ചിയുണ്ടല്ലോ..??”””_ ന്ന സ്വപ്നേച്ചിയുടെ സംശയംകേട്ടത്…

…ഊമ്പി.!

അപ്പോഴാണ് വായീന്നു വീണുപോയതിനെക്കുറിച്ച് ഞാൻ ബോധവാനാകുന്നത്… ഉടനെ വെട്ടിത്തിരിഞ്ഞുനോക്കീപ്പോൾ കണ്ടതോ
എന്നെ കലിതുള്ളി നോക്കിനിൽക്കുന്ന കീത്തുവേച്ചിയേം…

…ഈശ്വരാ.! ഇനിയിപ്പോൾ എന്തുപറയും..??_ എന്നുംകരുതി തലകറങ്ങി നിൽക്കുമ്പോഴാണ്,

“”…അയ്യോ.! അതൊന്നുമവനെ ഓർമ്മിപ്പിയ്ക്കല്ലേ… അതൊക്കെയവൻ മറക്കാനാഗ്രഹിയ്ക്കുന്ന അദ്ധ്യായങ്ങളാ..!!”””_ എന്നുപറഞ്ഞ് മീനാക്ഷിയൊറ്റ ചിരിയായ്രുന്നു… കേട്ടതും എല്ലാംകൂടിയങ്ങു ചിരിയ്ക്കാനും തുടങ്ങി…

Leave a Reply

Your email address will not be published. Required fields are marked *