“”…അതു ചേച്ചി പറഞ്ഞതുശെരിയാ… കീർത്തൂമ്പറഞ്ഞത് സിദ്ധു ഭയങ്കര റഫ് ആൻഡ് ടഫാന്നാ… ഇത്രേം സിമ്പിളാന്നു കരുതിയേയില്ല..!!”””_ ആ ചേച്ചിപറഞ്ഞത് ഏറ്റുപിടിച്ചുകൊണ്ട് ശ്രുതിചേച്ചിയും പറഞ്ഞു…
…ഏഹ്.! അപ്പൊ നാട്ടിലുമുഴുവൻ ഞാനൊരു ദുരന്തനായ്രുന്നോ ഇത്രേംനാൾ..??
“”…ഏയ്… അതുനിങ്ങൾക്കു സിത്തൂനെ അടുത്തറിയാഞ്ഞിട്ടാ… ഇവൻ ഭയങ്കര ജോളിയാ… പക്ഷേ എല്ലാരോടൊന്നുമില്ലാട്ടോ… അവന്റെ വൈബിനുപറ്റിയ കൂട്ടുകിട്ടണം… നമ്മളിടുക്കീലൊക്കെ ചെന്നപ്പോ എന്നാ അടിച്ചുപൊളിയായ്രുന്നൂന്നോ..??”””_ സകല ചിന്തകളെയും അടിച്ചു പറപ്പിച്ചുകൊണ്ടുള്ള മീനാക്ഷിയുടെ വാക്കുകൾ…
…കോപ്പ്.! ഇവൾക്കിതിപ്പോൾ എന്നാത്തിന്റെ കേടാ..?? എന്നഭാവത്തിൽ ഞാനവളെ നോക്കുമ്പോൾ ബാക്കിയെല്ലാരും എന്നെയാക്കിയമട്ടിൽ അളിഞ്ഞചിരി ചിരിയ്ക്കുവാ…
“”…അതുപിന്നെ ഇടുക്കീലെ അമ്മാതിരി തണുപ്പിൽ ആരായാലും അടിച്ചുപൊളിച്ചുപോവും… എന്നുവെച്ച് ഇവനെപ്പോഴും ജോളിയാന്നൊക്കെ പറയാൻപറ്റോ..??”””_ എന്റെ നെറുകംതലയ്ക്കിട്ട് ശ്രീ കൊട്ടിത്തന്നപ്പോൾ അമ്മയും ചെറിയമ്മയുമെന്നുവേണ്ട ഇപ്പൊക്കേറിവന്ന കീത്തൂന്റെ കൂട്ടുകാരികൾവരെ തലയറിഞ്ഞു ചിരിയ്ക്കാൻ തുടങ്ങി…
…എനിയ്ക്കാണേൽ സാമ്പാറുകലത്തിലെടുത്തുചാടി ആത്മഹത്യ ചെയ്താലോന്നുപോലും ഒരുനിമിഷം തോന്നാതിരുന്നില്ല… ശേഷം കലിപ്പിച്ച് മീനാക്ഷിയുടെ മുഖത്തേയ്ക്കു നോക്കുമ്പോൾ ആകെ അക്കിടിപറ്റിയ ഭാവത്തിൽ നിൽക്കുവാ മാഡം… എന്നെനോക്കി സോറിയെന്നു കണ്ണുകൾചെറുതാക്കി പറഞ്ഞപ്പോൾ ഞാനും ചിരിച്ചുപോയി…