എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]

Posted by

“”…എടാ… കോപ്പേ… അപ്പോളിതു മേടിയ്ക്കാനാണോ നീയിത്ര കാര്യായ്ട്ട് പോയത്..?? നിനക്കെന്തടാ പ്രാന്തോ..?? ഞാനതൊരു തമാശയ്ക്കു പറഞ്ഞെന്നല്ലാണ്ട്..??”””_ മീനാക്ഷി തുറന്നുപിടിച്ച കവറിലേയ്ക്ക് നോക്കിക്കൊണ്ട് ജോക്കുട്ടൻ കലിച്ചു… അതുകേട്ടതും

“”…നിന്നോടു ഞാനപ്പോഴേ മിണ്ടാണ്ടിരിയ്ക്കാൻ പറഞ്ഞതല്ലേ..?? വെറുതെയിരുന്നോരോന്നു പറഞ്ഞ് ചെക്കനെയിളക്കിവിട്ട് കാശുകളയിച്ചപ്പോൾ സമാധാനമായല്ലോ..!!”””_ എന്നുംചോദിച്ച് ചേച്ചിയവന്റെ നേർക്ക് ഒറ്റച്ചാട്ടം…

“”…എടീ ഞാനതപ്പോളൊരു തമാശയ്ക്കു പറഞ്ഞതല്ലേ..?? അതുകേട്ടിട്ട് ഈ പൊട്ടനിങ്ങനെ കാണിയ്ക്കോന്നു ഞാനറിയുന്നോ..??”””_ എന്നെനോക്കി പല്ലുകടിച്ചുകൊണ്ട് തന്റെ നിരപരാധിത്വം തുറന്നുകാട്ടാനായി അവനൊന്നു ശ്രെമിച്ചെങ്കിലും എവിടെയേൽക്കാൻ..??

“”…ഇപ്പൊ അറിഞ്ഞല്ലോ..??”””_ വിടാൻ യാതൊരു ഭാവവുമില്ലാതെ ചേച്ചിചോദിച്ചു… അതുകൂടികേട്ടതും ഇനി രണ്ടിനേം തല്ലുകൂടാൻ വിട്ടുകൂടാന്നുവെച്ച് ഞാനിടയ്ക്കുകേറി…

“”…ഇനി നിങ്ങളിതിന്റെ പേരിൽ അടിയിടണ്ട… ഇവനതു പറഞ്ഞില്ലേലും ഞങ്ങൾ വാങ്ങാനിരുന്നതാ… പിന്നെ എല്ലൊക്കെ റെഡിയാക്കാൻ കുറച്ചു ടൈമെടുത്താലോന്നുവെച്ച് ലേറ്റാക്കീന്നേയുള്ളൂ..!!”””

“”…എല്ലോ..?? എല്ലെന്തിന് പട്ടിയ്ക്കു കൊടുക്കാനോ..??”””_ മാമന്റെചോദ്യം…
അതിന്,

“”…അല്ല.! ഏഷ്യാഡുണ്ടാക്കാൻ..!!”””_ ന്ന് വല്യകാര്യത്തിൽ പറഞ്ഞു തിരിയുമ്പോഴാണ്,

“”…ഏഷ്യാഡോ..?? അതെന്താ സാധനം..??”””_ എന്നുംചോദിച്ച് ചെറിയമ്മ മുന്നിൽക്കേറുന്നത്… അവരെക്കണ്ടതും സ്വിച്ചിട്ടപോലെ എന്റെ മൂഡ്ചെയ്ഞ്ചായി…

Leave a Reply

Your email address will not be published. Required fields are marked *