“”…ഡേയ്… അവരാതമല്ലെടേ… അവതാരം..!!”””_ കൂടെനിന്ന് ജോക്കുട്ടനവനെ തിരുത്തുമ്പോൾ അവളുമാര് ചിരിയടക്കാൻ ശ്രെമിയ്ക്കുന്നുണ്ടായ്രുന്നു… അതിന്,
“”…എനിയ്ക്കു തെറ്റിയൊന്നുമില്ല… ഇവന്റെകാര്യത്തില് ഞാമ്പറഞ്ഞതുതന്നാ ശെരി..!!”””_ എന്നുംപറഞ്ഞവൻ വീണ്ടുമെനിയ്ക്കിട്ടു വീക്കിയപ്പോഴും എന്റെ കണ്ണ് ആ ചിക്കുകൾടെ മേലെയായ്രുന്നു…
“”…ഇത് കീത്തൂന്റെ കൂട്ടുകാരികളാടാ..!!”””_ എന്റെയാ നോട്ടംകണ്ടിട്ടാവണം ഏതോ ബെർത്തിന്റെമേലേന്ന് ചാടിയിറങ്ങിവന്ന മീനാക്ഷിപറഞ്ഞു… എന്നിട്ട് ഓരോരുത്തരെയായി എനിയ്ക്കു പരിചയപ്പെടുത്തുകയും ചെയ്തു;
“”…ഇത് ശ്രുതി… ഇത് വർഷ… ഇത് മുഹ്സിന… ഇത് സ്വപ്ന..!!”””
…ഓഹോ.! അപ്പോളിതാണല്ലേ കീത്തൂന്റെഫ്രണ്ട്സ്… മ്മ്മ്.! ചുമ്മാതല്ല അവളപ്പോൾ പുറത്തുനിന്ന് തിത്തൈകളിയ്ക്കുന്നത്.! ഇനി സ്വന്തം കൂട്ടുകാരും കാലുവാരോന്നുള്ള പേടിയാവും… ഇപ്പൊ മീനാക്ഷിയോടെങ്ങാനും അവളുമാര് മിണ്ടുന്നതുകണ്ടാൽ ഒക്കത്തിന്റേം കാര്യംപോക്കാ.!
…അല്ല.! അവളുവിളിച്ചിട്ടു വന്നവരെങ്ങനെ ഇവടെക്കൂടി..??
മീനാക്ഷി പരിചയപ്പെടുത്തുമ്പോൾ കാണാൻകൊള്ളാവുന്ന പീസുകളായതുകൊണ്ടുമാത്രം അവരെയൊന്നു ചിരിച്ചുകാണിച്ചുകൊണ്ട് ഞാൻ മനസ്സിൽ കണക്കുകൂട്ടി… അപ്പോഴാണ്,
“”…അല്ലടാ… നീ പോയ്ട്ടെന്തായി..?? സാധനംകിട്ടിയോ..??”””_ ന്നുള്ള മീനാക്ഷിയുടെ ചോദ്യമെത്തീത്… കൂട്ടത്തിൽ അച്ചുവിന്റെകയ്യിലെ കവറുപിടിച്ചുമേടിച്ച് തുറന്നൊരുനോട്ടവും… അപ്പോഴായ്രുന്നു ആ കവറെല്ലാരും ശ്രദ്ധിച്ചത്… അതോടെ ജോക്കുട്ടന്റെ വിധവുംമാറി;