എന്നാൽ വണ്ടി ഗേയ്റ്റിനുള്ളിലേക്ക് കടത്താൻ സ്ഥലമില്ലാത്തതരത്തിൽ വണ്ടികളും ആൾക്കാരും കൂടിക്കിടക്കുവാ…
…സർവ്വമാന മെയ്രുകളും മണിയടിയ്ക്കുമ്മുന്നേ തിന്നാൻവേണ്ടി കെട്ടിയെടുത്തോ..??
“”…ഇതേതു മറ്റവനാ ഇങ്ങനെ വണ്ടികൊണ്ടോന്നിട്ടേ..?? നമ്മടെ വണ്ടിയിനി തലേൽ ചൊവന്നു കൊണ്ടോണോ..??”””_ ഗേയ്റ്റുകഴിഞ്ഞ് പോർച്ചിലേയ്ക്കുള്ള വഴിയ്ക്കു കുറുകനേയിട്ടേക്കുന്ന വെള്ളഓഡി നോക്കി ഞാൻ മുറുവിക്കൊണ്ടിറങ്ങാൻ തുടങ്ങിയതും എന്റെ പുറപ്പാടെന്തിനാന്നൂഹിച്ച അച്ചുവെന്റെ കൈയ്ക്കു കേറിപ്പിടിച്ചു…
“”…ദേ… നല്ലൊരു ദിവസമായിട്ടു വെർതേ അലമ്പുണ്ടാക്കിയാൽ തല തല്ലി ഞാൻ പൊട്ടിയ്ക്കും… പറഞ്ഞില്ലാന്നുവേണ്ട..!!”””_ എന്നുംപറഞ്ഞ് കൈവിട്ടശേഷം അവൾതുടർന്നു;
“”…ദേ… അവിടെ സ്ഥലമുണ്ടല്ലോ… അങ്ങോട്ടൊതുക്കിയാൽ മതി..!!”””_
അതുംപറഞ്ഞ് ഗേയ്റ്റിനുപുറത്തെ വിശാലമായ റോഡ്സൈഡവൾ ചൂണ്ടിക്കാണിച്ചതോടെ വേണംവേണ്ടാതെ ഞാനങ്ങോട്ടേയ്ക്കു വണ്ടിതിരിയ്ക്കുവായ്രുന്നു…
വണ്ടിയൊതുക്കി വീട്ടിലേയ്ക്കു നടക്കുമ്പോഴും എന്റെ വഴിമുടക്കിയ ഓഡിയിലായ്രുന്നെന്റെ കണ്ണ്…
…എറിഞ്ഞതിന്റെ ചില്ലങ്ങട് പൊട്ടിച്ചാലോ..??
തിരിഞ്ഞുംമറിഞ്ഞും അതിനേംനോക്കി നടക്കുമ്പോഴാണ് ലൈറ്റ്സിന്റേം ബോക്സിന്റേം വർക്ക് നടക്കുന്നതും പന്തലിനുമുന്നിൽ പണിതുകൊണ്ടിരുന്ന സ്റ്റേജിന്റെയൊരുക്കം ഏകദേശം പൂർത്തിയായതുമൊക്കെ ഞാൻശ്രെദ്ധിച്ചത്…
“”…സംഭവം നൈസായ്ട്ടുണ്ട് അല്ലേടാ..??”””_ നടക്കുന്നതിനിടയിൽ സ്റ്റേജിലേയ്ക്കുനോക്കി അച്ചുപറഞ്ഞതിന് ഞാനൊന്നു മൂളുകമാത്രം ചെയ്തു… കൂടുതൽ കുറ്റംപറയാൻ പറ്റില്ലല്ലോ… കുറച്ചുമുന്നേ നമ്മളുകെട്ടിയ താജ്മഹല് കുളക്കരയില് മാക്രിയിരിയ്ക്കുമ്പോലെ അപ്പോഴുമങ്ങനെ നിൽക്കുവല്ലേ…