ഉടനെ,
“”…ഞാനച്ഛനെപ്പോയൊന്നു നോക്കീട്ടു വരാമേ..!!”””_ ന്നും പറഞ്ഞ് നൈസിന് അടുക്കളയിൽനിന്നും അച്ഛനിറങ്ങിയ ഭാഗത്തേയ്ക്കു നടക്കുമ്പോൾ ജോക്കുട്ടനപ്പോഴും മുരിങ്ങാക്കോലും പിടിച്ച് എയറിലേയ്ക്കുള്ള യാത്രയിൽ തന്നെയാണ്…
ഇത്രനേരം അടിച്ചു കൊടുത്തതിനൊക്കെ തിരിച്ചു കൊടുക്കാതിരിയ്ക്കുമോ ബാക്കിയുള്ളോര്…
അതുകൊണ്ട് മാത്രം ഞാൻ രക്ഷപ്പെട്ടു…
അതിനിടയിൽ,
“”…ഇതിപ്പോ ആരുമറിയാതെ രണ്ടുംകൂടി പണിപറ്റിച്ചു കഴിഞ്ഞാൽ തക്കുടുവെങ്ങനെ സഹിയ്ക്കോ ആവോ..?? എന്റൊരഭിപ്രായത്തിൽ അതു നിങ്ങളീ കുരുന്ന് മനുഷ്യനോടു കാണിയ്ക്കുന്ന നീതികേടല്ലേ…?? ഞാമ്പറഞ്ഞന്നേയുള്ളൂ..!!”””_ ന്നുള്ള മീനാക്ഷിയുടെ ഡയലോഗും ഉയർന്നുകേട്ടു…
എനിയ്ക്കതുകേട്ടതും ചിരിവന്നു…
…ഇവളെന്നാലും ഇത്രയ്ക്കു വൈബ് ടീമായ്രുന്നോ..?? ശ്ശെയ്.!
മനസ്സിലങ്ങനേം കരുതി നടക്കുമ്പോൾ അടുക്കളപ്പുറത്തെ ചെറിയ പന്തലിനുപുറത്തായി കിടന്ന കസേര വലിച്ചടുപ്പിയ്ക്കുകയാണ് ജോക്കുട്ടന്റച്ഛൻ…
കൂടെ ചേച്ചിയുടച്ഛനുമുണ്ട്…
“”…അച്ഛാ… കൂയ്.! എന്താണ് പരിപാടി..??”””_ പാഞ്ഞടുത്തേയ്ക്കു ചെന്ന് ഞാനുമവർക്കൊപ്പം കൂടി…
അങ്ങനവർക്കൊപ്പം ചുമ്മാ ഓരോന്നൊക്കെ പറയുമ്പോഴാണ് മീനാക്ഷിയങ്ങോട്ടേയ്ക്കു വരുന്നത്… വന്നപാടെ,
“”…സിത്തൂ… ഒന്നിങ്ങട് വരോ..??”””_ ന്ന് കുറച്ചു മാറിനിന്നുവിളിച്ചതും അച്ഛനോടു കണ്ണുകാണിച്ചിട്ട് ഞാനങ്ങോട്ടേയ്ക്കു ചെന്നു…
“”…എന്താടീ..??”””_ ഞാനവൾടടുത്തേയ്ക്കു ചെന്നിട്ട് ചുറ്റുമൊന്നു കണ്ണോടിച്ചു…