“”…എന്നാലും ഇവിടിത്രേം സാധനമിരുന്നിട്ടും കെട്ട്യോനെടുത്തു കൊടുത്ത സാധനംനോക്കണെ… ഉം… ഉം… ഞങ്ങൾക്കെല്ലാം മനസ്സിലാവുന്നുണ്ട് ചേച്ചീ..!!”””_ അതുംപറഞ്ഞ് മീനാക്ഷിയുമിരുന്ന് ചിരിച്ചു…
“”…അതുപിന്നെ സ്വന്തം കാര്യംകൂടി നോക്കിയല്ലേടീ ആരായാലും എന്തെങ്കിലുമൊക്കെ ചെയ്യൂ… മാമന്റെ വക തഗ് കൂടിയായപ്പോൾ ചേച്ചിയും ജോക്കുട്ടനും വയറിളക്കംവന്ന പശുവിന്റെ ചാണകം മാതിരിയായി… ഇതിൽകൂടുതലിനി അളിയാനൊന്നും ബാക്കിയില്ല…
“”…ആ നീയിവടെ തക്കാളിക്കേടെ ഭംഗീം നോക്കിയിരുന്നോ… നിന്റപ്പനുമമ്മേം ദേ ഫാമിലി ഡെവലപ്‌മെന്റ് തുടങ്ങി… നാളെമുതൽ രണ്ടിന്റേമിടയ്ക്കുകേറി കിടന്നില്ലേൽ നീയൊറ്റയ്ക്കനുഭവിയ്ക്കേണ്ടത് പലതിനും വേറെ അവകാശികൾവരും… നമ്മളതു സമ്മതിച്ചുകൊടുത്തൂട… നീയെനിയ്ക്കു കമ്മീഷൻതന്നാൽ അവരുടെ പ്ലാനൊക്കെ പൊളിയ്ക്കാനുള്ള ഐഡിയ ഞാൻപറഞ്ഞുതരാം..!!”””_ കയ്യിലിരുന്ന തക്കാളി പൊക്കിപ്പിടിച്ച് ആണാണോ പെണ്ണാണോന്നു നോക്കുന്ന തിരക്കിലായ്രുന്ന തക്കുടുവിനോട് ഞാനങ്ങനെ പറഞ്ഞതും,
“”…കൊച്ചിനു പറഞ്ഞുകൊടുക്കുന്ന നോക്കിയ്ക്കാണ്..!!”””_ എന്നുംപറഞ്ഞു ചേച്ചിയൊരു കുത്തുവെച്ചുതന്നു…
ഉടനെ,
“”…നീയവന്റെ കാര്യം നോക്കാതെ സ്വന്തമായിട്ടൊരെണ്ണം അടിച്ചു കൂട്ടടെ… കൊറേ നാളായില്ലേ രണ്ടുംകൂടി ഹണിമൂണാഘോഷിച്ചു നടക്കുന്നു..!!”””_ എന്നു ജോക്കുട്ടന്റെവക തിരിച്ചടി…
കിട്ടിയോ… ഇല്ല, ചോദിച്ചുമേടിച്ചു… ശുഭം.!
എന്നമട്ടിൽ തിരിഞ്ഞു
മീനാക്ഷിയെ നോക്കുമ്പോൾ അവളും ചമ്മിയളിഞ്ഞുനിൽക്കുവാ…