പറ്റിപ്പോയ അബദ്ധത്തിനെങ്ങനെ ന്യായീകരണംനൽകുമെന്ന് അറിയാത്തതുകൊണ്ടും പിന്നൊരു സോറിപറയാനുള്ള അർഹതയില്ലെന്നു തോന്നിയതുകൊണ്ടും ഇനി വൈകിപ്പിച്ചുകൂടി അവളുടെയൊരുദിവസം മുടിപ്പിയ്ക്കണ്ടാന്നു
ചിന്തിച്ചതുകൊണ്ടും അവൾക്കൊരു ബെഡ്ഡേവിഷുംപറഞ്ഞിട്ട്
ഞാൻവേഗം കുളിയ്ക്കാനായിക്കേറി…
കുളിയ്ക്കുമ്പോഴും
ഇനിയൊരിയ്ക്കലും
അവളെയിങ്ങനെ പട്ടിണികിടത്തില്ലാന്നും,
അവളുറങ്ങാതെ ഞാനുറങ്ങില്ലാന്നും, അടുത്തവർഷമവൾടെ ബെഡ്ഡേദിവസം ഞാൻ ജീവനോടെയുണ്ടെങ്കിൽ ഇക്കൊല്ലത്തെയെല്ലാ സങ്കടങ്ങളുംമറക്കുന്നൊരു ദിവസമവൾക്കു സമ്മാനിയ്ക്കണമെന്നുമൊക്കെയായ്രുന്നൂ മനസ്സിൽ…
അടുത്തകൊല്ലം മാത്രമല്ല,
ഇനിയുള്ള ഓരോവർഷങ്ങളിലും.!
കുളിച്ചു റെഡിയായി പുറത്തിറങ്ങുമ്പോൾ മീനാക്ഷിയൊരുങ്ങിക്കഴിഞ്ഞിരുന്നു…
ഇളംനീലനിറമുള്ള കുർത്തയും വെള്ളലെഗ്ഗിൻസുമിട്ട് തോളിൽ ബാഗുമായിനിന്നയവളെ
ഞാനറിയാതെ നോക്കിപ്പോയി…
നേരത്തെകാണുമ്പോൾ ഈ പെണ്ണിനിത്രേം സൗന്ദര്യമുണ്ടായ്രുന്നോ..??
ഇനി കുളിച്ച് കുറിതൊട്ടതിന്റെയാവോ..??
…ആഹ്.!
എന്തിന്റേങ്കിലുമായ്ക്കോട്ടേ.!
ചുമ്മാനിന്നോരോന്നു ചിന്തിയ്ക്കുമ്പോൾ,
“”…വരുന്നില്ലേ..??”””_ ന്നൊരു ചോദ്യംകേട്ടു… തിരിഞ്ഞുനോക്കി,
“”…ദാ… വരുന്നൂ..!!”””_ ന്നു മറുപടിയുംപറഞ്ഞ് ഞാൻ ബാഗുതപ്പിയെടുത്തു…
“”…കോളേജിൽ കൊണ്ടുപോണ ബാഗൊക്കെ കണ്ടുപിടിയ്ക്കാൻ ഇത്രേംനേരംവേണോ..??”””_ എന്നെനോക്കി അമർത്തിച്ചിരിച്ചുകൊണ്ടവൾ ചോദിച്ചതിന്,
“”…ഇപ്പോളാ ഇത്രേം പെട്ടെന്നൊക്കെകിട്ടുന്നത്… നേരത്തെയൊക്കെ കൊണ്ടുവന്നുവെച്ചിടം മറന്നുപോവുവായ്രുന്നു…
എത്രപ്രാവശ്യം സ്കൂളീന്നെടുത്തിട്ടുവരാൻ മറന്നുപോയിട്ടുണ്ടെന്നോ..??!!”””_ മീനാക്ഷി നോക്കിനിൽക്കുന്നതുകൊണ്ട് ബാഗിനകത്തു വല്ലതും വെയ്ക്കണോല്ലോന്നുകരുതി
ചുറ്റുപാടും കണ്ണോടിച്ചുകൊണ്ട് ഞാൻ സ്വയമറിയാതെപറഞ്ഞതും അവളൊറ്റച്ചിരിയായ്രുന്നു…