ഓർക്കുമ്പോൾ ഞാനറിയാതെന്റെ കണ്ണുനനയാൻ തുടങ്ങി…
“”…ഇപ്പ രണ്ടിനും സമാധാനമായല്ലോ..?? എല്ലാരുമെന്ത് സന്തോഷത്തോടെയിരുന്നതാ… നശിപ്പിച്ചു… നിങ്ങക്കിതെന്തോന്നിന്റെ സൂക്കേടായ്രുന്നെടാ..?? നേരോംകാലോം നോക്കാതെ വർത്താനംപറയുന്നൊരു തന്തേം അതിനുപറ്റിയൊരു മോനും..!!”””_ അവിയലിളക്കിയ തവി സ്ലാബിന്മേൽ വെച്ചിട്ട് ജോക്കുട്ടന്റമ്മ അവന്റെനേർക്കു ചാടി…
എന്നാലതിന്,
“”…പിന്നിവനെക്കുറിച്ച് തോന്ന്യാസം പറയുമ്പോ നമ്മള് നോക്കിനിയ്ക്കണോ..?? കാര്യമിവന്റെ തന്തയൊക്കെത്തന്നാ… എന്നാലും കാണിയ്ക്കുന്നേനും പറയുന്നേനുമൊരു പരിധിയില്ലേ..??”””_ ന്നൊരു ചോദ്യമായ്രുന്നവൻ…
ശേഷം പിന്നേയുമിരുന്ന് തേങ്ങചിരണ്ടാൻ തുടങ്ങിയപ്പോൾ,
…ഏഹ്.! അപ്പൊ ഇവനല്ലേയിപ്പൊ ഇതുമ്പറഞ്ഞിവന്റെ തന്തേനെ തെറിപറഞ്ഞത്..??
ശെരിയ്ക്കും ഇവന്റെ കെട്യോളെക്കാൾ വട്ടിവനാണോ..??
അതോ ആ പെണ്ണുംപിള്ളേടെ വട്ട് പകർന്നതോ..??
എന്നുംചിന്തിച്ച് ഞാനൊന്നും മനസ്സിലാവാണ്ട് തിരിഞ്ഞുംമറിഞ്ഞും നോക്കുമ്പോൾ മാമനും ശ്രീയ്ക്കുമൊക്കെ എന്റതേഭാവം…
പുറത്തുനിന്നുവന്നിട്ട് കാർന്നോരെ കുറ്റംപറയുന്നതു കേട്ടതുകൊണ്ടാവണം അമ്മയും ചെറിയമ്മയുമൊക്കെ ആകെ വല്ലാണ്ടായിനിൽക്കുവാ…
ഇടയ്ക്കിടെ എന്നെനോക്കുന്നുമുണ്ട്…
“”…അമ്മയൊന്നു മിണ്ടാതിരുന്നേ… ഇതൊക്കെ ബോധോള്ളോരോട് പറഞ്ഞിട്ടല്ലേ കാര്യമുള്ളു..?? ഇന്നാരുടെ നെഞ്ചത്താ കേറണ്ടതെന്നു ചിന്തിച്ചാ തന്തേടേംമോന്റേം നടപ്പ്… അതിനോടൊക്കെ ഇനിയെന്തോന്നു പറയാനാ..??”””_ ചേച്ചിയുടെ ഇടയ്ക്കൂടെയുള്ള ഗോളടി…