എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]

Posted by

“”…നീയൊന്നു പോടാ… ഇത്രേംപേരുടെ മുന്നെവെച്ച് ഇവനെയിങ്ങനെ ആക്ഷേപിയ്ക്കുമ്പോൾ ഞാനെന്നാ വായുംപൊളിച്ച് നോക്കിനിൽക്കണോ..?? അതിനെന്നെക്കൊണ്ട് പറ്റൂല… ഒന്നൂല്ലേലും അവനെന്നെ അച്ഛാന്നാ വിളിയ്ക്കുന്നെ..!!”””_ മറുപടിയായി പുള്ളീടെ ഒരൊറ്റ ഡയലോഗ്…

അതുമതിയായ്രുന്നു; ജോക്കുട്ടന്റെ വായടയാനും മറ്റുള്ളവരുടെ വാ പൊളിയാനും…

“”…എനിയ്ക്ക് നീയുമിവനും ഒരുപോലെ തന്നെയാ… എന്റെ കുഞ്ഞുങ്ങളുടെ നെഞ്ചുകലങ്ങുന്നത് നോക്കിനിൽക്കാനുള്ള ചങ്കുറപ്പൊന്നും എനിയ്ക്കില്ല… അതിനിനി രണ്ടുപറയാനാണേലും രണ്ടു പൊട്ടിയ്ക്കാനാണേലും എനിയ്ക്കു മടിയുമില്ല..!!”””_ സ്വന്തംമോൻപോലും തന്നെ മനസ്സിലാക്കിയില്ലല്ലോന്ന വ്യസനവും ചവിട്ടിമെതിച്ച് പുള്ളി പുറത്തേയ്ക്കു നടക്കുമ്പോൾ അതുവരെ ഓളംവെട്ടിക്കൊണ്ടിരുന്ന അടുക്കള, തേങ്ങ ചുരണ്ടുന്നതിന്റെയും പാത്രങ്ങളിൽ തവികൊണ്ടിളക്കുന്നതിന്റേയും ശബ്ദങ്ങളാൽ മാത്രമൊതുങ്ങി…

തമ്മിൽത്തമ്മിൽ മിണ്ടുന്നതുപോയിട്ട് ആരും പരസ്പരമൊന്നു നോക്കുന്നുകൂടിയില്ല…

എന്നാലെനിയ്ക്കുമാത്രം അതായ്രുന്നില്ലവസ്ഥ;
അന്നേരമത്രയും എന്തോ വെട്ടിപ്പിടിച്ചെടുത്ത ആനന്ദത്തിന്റെനിറവിൽ ആറാടുകയായ്രുന്നു ഞാൻ…

അന്ന് കാർന്നോരോട് തല്ലുപിടിച്ചിട്ടാണ് തക്കുടൂന്റെ പിറന്നാളിന് ഇടുക്കിയിൽ പോയതെങ്കിലെന്ത്‌..??

എന്തിനുമേതിനും ഓടിപ്പിടിച്ചുചെല്ലാൻ.. എന്റെ സങ്കടംകേൾക്കാൻ.. ഇന്നെനിയ്ക്കൊരു കുടുംബമുണ്ട്…

എന്നെ ആരൊക്കെയോ ആയി നെഞ്ചിൽ പ്രതിഷ്ഠിച്ചൊരു കുടുംബം.!

Leave a Reply

Your email address will not be published. Required fields are marked *