പുള്ളിയാണേൽ കലിച്ചുള്ള നോട്ടവും ഭാവവുമാണെന്ന് പറഞ്ഞിട്ടെന്തു പ്രയോജനം..??
ചിരിനിർത്താൻ എന്നെക്കൊണ്ട് പറ്റിയാലല്ലേ കാര്യമുള്ളൂ…
“”…ഇനി കസേരയിലിരിയ്ക്കൂലാന്നുണ്ടേൽ പുറത്തൊരു ടാർപ്പകിടപ്പുണ്ട്… കൊണ്ടുവന്ന് വിരിച്ചുകൊട്… ഇരിയ്ക്കേ കിടക്കേ എന്താന്നുവെച്ചാ ചെയ്തോട്ടേ… ക്ഷീണംകാണും..!!”””_ ചിരികടിച്ചമർത്തിയാണ് പറഞ്ഞതെങ്കിലും സംഗതി കൈവിട്ടുപോയി…
അവസാനം ഫ്രണ്ട്സിൽ ജനാർദ്ദനെക്കണ്ട് ശ്രീനിവാസൻ ചിരിയ്ക്കുന്നതുപോലുള്ള എന്റെ ചിരികണ്ടുപൊളിഞ്ഞ കാർന്നോർ പിന്നവിടെനിന്നില്ല…
ചവിട്ടിക്കുലുക്കി ഇറങ്ങിയെങ്ങോട്ടോ ഒറ്റപ്പോക്ക്…
നീ എന്നെയൂക്കാനായി ലോറിയ്ക്കാളെ ഇറക്കിയല്ലേടാന്നായ്രിയ്ക്കും പുള്ളീടെമനസ്സിൽ.!
എന്നാലപ്പോഴെല്ലാം ഒന്നുനിർത്തെടാന്ന മട്ടിൽ മീനാക്ഷിയെന്നെ നുള്ളുവേം പിച്ചുവേമൊക്കെ ചെയ്യുന്നുണ്ടായ്രുന്നു…
“”…കണ്ടോ… അങ്കിളുപോയി… വല്ലാവശ്യോണ്ടായ്രുന്നോ നെനക്ക്..??”””_ അതിനിടയിൽ ചേച്ചിയെന്നെ കുറ്റപ്പെടുത്തുകേം ചെയ്തു…
അതിന്,
“”…ചേച്ചിയൊന്നു മിണ്ടാണ്ടിരി ചേച്ചീ… അതൊക്കെയിങ്ങു വന്നോളും… അല്ലേത്തന്നെ ഓന്തോടിയാൽ എവടെവരെ പോവാനാ..??”””_ എന്നുംപറഞ്ഞ് ചേച്ചിയെ സമാധാനിപ്പിച്ചശേഷം തോരനരിയാനായി ക്യാബേജ് കയ്യിലെടുത്തു…
അപ്പോഴേയ്ക്കും ജോക്കുട്ടൻ പാഞ്ഞുപറത്തി അവന്റച്ഛന്റടുക്കലെത്തി…
“”…നിങ്ങക്കിതെന്നാത്തിന്റെ കഴപ്പാണ് മനുഷ്യാ..?? അയ്യാളുനടത്തുന്ന കല്യാണത്തിന് കെട്ടിയൊരുങ്ങി വന്നിട്ട് അങ്ങേരോടെ തല്ലുണ്ടാക്കാൻ..?? നല്ല തല്ലവിടെ നാട്ടിൽ കിട്ടില്ലേ..?? ദേ… കുടുംബക്കാരെ പറയിപ്പിച്ചാലെന്റെ വിധംമാറും… പറഞ്ഞേക്കാം..!!”””_ അവന്റപ്പോഴത്തെ ഭാവംമാറ്റം കണ്ടപ്പോൾ നേരത്തെയവൻ വിഷയംമാറ്റാൻ വേണ്ടിയാണ് അങ്ങനൊരു ഡയലോഗടിച്ചതെന്നുപോലും ഞാൻ സംശയിച്ചുപോയി…