എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]

Posted by

“”…ആഹ്..?? ഒരുമാസമടിപ്പിച്ചുണ്ടായ്രുന്നെന്നു തോന്നുന്നു… മ്മ്മ്..? എന്തോപറ്റി..??”””_ അവൻ തിരിച്ചുചോദിച്ചതും,

“”…ഏയ്‌.! ഇവനവിടെ നിന്നേന്റെയൊരു മണംവരുന്നുണ്ട്..!!”””_ ന്നൊരു മറുപടിയായ്രുന്നു പുള്ളീടെവക…

“”…ആം.! പഴഞ്ചൊല്ലിലെയാ വളിമണം ഞാനും ശ്രെദ്ധിച്ചതാ..!!”””_ പറഞ്ഞശേഷം ശ്രീചിരിച്ചതും പെട്ടെന്നതൊരു കൂട്ടച്ചിരിയായി മാറി…

മീനാക്ഷിയാണേൽ തൊട്ടടുത്തെ കൗണ്ടർടോപ്പിനു മേലെയിരുന്ന് ഉറക്കെച്ചിരിച്ചുകൊണ്ട് എന്റെ തോളിനിട്ടൊരു പൊട്ടീര്…

എന്നിട്ടെനിയ്ക്കതു നൊന്തൂന്നു മനസ്സിലായപ്പോൾ അടിച്ചഭാഗം തടവിക്കൊണ്ട് സോറിയെന്നു കണ്ണുകാണിയ്ക്കുവേം ചെയ്തു…

എന്നാലെന്റെ ശ്രെദ്ധമുഴുവൻ അവന്മാരുടെ ഊക്കലിലായ്രുന്നു…

“”…പിന്നേ… ഒന്നുപോയേടാ… നിന്റെയൊക്കെ പറച്ചിലുകേട്ടാത്തോന്നും ഇതൊക്കെ ഞാനാ എഴുതിയുണ്ടാക്കുന്നേന്ന്… ഇതൊക്കെയെല്ലാരും പറയുന്നതുതന്നെയാ..!!”””_ അല്ലേലേ തന്തസെർ വായിലടിച്ചുതന്നത് തൊണ്ടയിൽ വെച്ചോണ്ടിരിയ്ക്കുന്ന എന്റെയണ്ണാക്കിലോട്ടാണ് പിന്നെയുമവന്മാർ മണ്ണെണ്ണയൊഴിയ്ക്കുന്നത്… സഹിയ്ക്കോ എനിയ്ക്ക്..??!!

“”…എല്ലാരും പറയും… പക്ഷെ നീ അതുമാത്രേ പറയലുള്ളൂ..!!”””_ കടിച്ചുമുറിച്ചപ്പോൾ ഇറുന്നുവന്നത് ക്യാരറ്റാണോ പല്ലാണോന്ന് നാക്കുകൊണ്ട് തപ്പിനോക്കുന്നതിനിടയിലായിരുന്നു മീനാക്ഷിയുടെയാ ഡയലോഗ്…

ഉടനെ തിരുകിക്കൊണ്ടിരുന്ന തേങ്ങയുമവിടെയിട്ട് ശ്രീക്കുട്ടൻ ചാടിയെഴുന്നേറ്റു;

“”…ഹെന്റെ പൊന്നേ… മീനൂന്റെവക തഗ്ഗ്.! കേട്ടോടാ… നമ്മടെ മീനൂന്റെ തഗ്ഗ് കേട്ടോടാ… അതും സിത്തൂനെതിരെ… എല്ലാരും കയ്യടിച്ചേ… കയ്യടിച്ചേ..!!”””_ അവനോടിനടന്ന് ആർക്കുമ്പോൾ പാചകത്തിനുനിന്ന ചേച്ചിമാരുൾപ്പെടെ സകലയെണ്ണവുംനിന്ന് കയ്യടിയ്ക്കുവാ…

Leave a Reply

Your email address will not be published. Required fields are marked *