“”…ശ്രീക്കുട്ടാ..!!”””_ അതുപറഞ്ഞ് നാക്കുവായിലേയ്ക്കിട്ടില്ല, അതിനുമുന്നേ അമ്മേടെ ശാസനാരൂപേണയുള്ള വിളിയെത്തി…
അപ്പോഴാണ് അമ്മയും ചെറിയമ്മയും അമ്മായിയും പിന്നെ മുള്ളിത്തെറിച്ചതും മണംതട്ടിയതുമായ്ട്ടുള്ള ഏതോക്കെയോ ബന്ധുക്കളുമെല്ലാം ഡൈനിങ് ഹോളിൽനിന്നും അടുക്കളയിലേയ്ക്കു കേറുന്ന വാതിൽക്കലായി നിൽക്കുന്നതുകണ്ടത്…
അതോടെ ശ്രീയങ്ങു സൈലന്റായി…
…ഉഫ്.! എന്താ ഉത്തരവാദിത്വം.!
എന്നേം ശ്രീയേമൊക്കെ മര്യാദപഠിപ്പിയ്ക്കാൻ കാണിയ്ക്കുന്നതിന്റെ പകുതി ആത്മാർത്ഥത കെട്ടിയോന്റെമേൽ കാണിച്ചിരുന്നേൽ അങ്ങേരും ഞാനുമൊക്കെ എന്നേ നന്നായിപ്പോയേനെ…
അതെങ്ങനാ, ഉടയനുവേണേൽ അടുപ്പിലും അലമാരയ്ക്കകത്തുമൊക്കെ തൂറാമെന്നാണല്ലോ പ്രമാണം…
അതിനിടയിൽ,
“”…ശ്ശോ.! എന്നാലും അവിടെന്നിവടെവരെ വന്ന് ഒരു കല്യാണത്തിൽ പങ്കെടുക്കുമ്പോൾ എന്തേലുമൊക്കെ കടിച്ചുപറിയ്ക്കാന്നു കരുതീതാണ്… എവിടെ..?? ഇതറിഞ്ഞെങ്കിൽ ഒരു ഫുൾമന്തിയും മേടിച്ചിട്ട് പോന്നാൽ മതിയായ്രുന്നു…
അതെങ്ങനാ വിട്ട വളി ആനപിടിച്ചാലും പോരൂലാന്നാണല്ലോ..!!”””_ ന്നും പിറുപിറുത്തുകൊണ്ട് ജോക്കുട്ടൻ തിരിച്ച് കൗണ്ടർടോപ്പിനുമേൽ നിരാശനായിരുന്നു…
അപ്പോഴും ജോക്കുട്ടന്റമ്മയും സീതാന്റിയും അടുപ്പിലിരുന്ന കറികളുടെ ഉപ്പുംമുളകും നോക്കി വിശകലനം ചെയ്യുവാണ്…
“”…എടാ… ഇവനെത്രനാൾ ഇടുക്കീലുണ്ടായ്രുന്നെന്നാ പറഞ്ഞേ..??”””_ പച്ചക്കറിയരിയുന്നതിനിടയിൽ ജോക്കുട്ടന്റെ ഡയലോഗുകേട്ടതും എന്നെച്ചൂണ്ടി മാമൻ ശ്രീയോടുചോദിച്ചു…