ആ സമയത്ത് ഈളേമൊലിപ്പിച്ചു കമിഴ്ന്നടിച്ചു കിടന്നുറങ്ങുന്ന ഞാൻ…
ഈഹ്.! ഓർത്തപ്പോൾത്തന്നെ ചമ്മലുകൊണ്ടെനിയ്ക്കു മുഖമുയർത്താൻപോലും കഴിഞ്ഞില്ലെനിയ്ക്ക്.!
“”…വിളിയ്ക്കാമായ്രുന്നില്ലേ..??”””_ പാതിയുയർത്തിയ മുഖത്തോടെ ഞാൻചോദിച്ചു…
“”…ഞാനൊന്നുരണ്ടുവട്ടം
വിളിച്ചതാ… നല്ലുറക്കമാണെന്നു കണ്ടപ്പോ ഉറങ്ങിക്കോട്ടേന്നുവെച്ചു..!!”””_ അവൾടെ മറുപടിയുമെത്തി…
“”…എല്ലാം തണുത്തുപോയല്ലേ..??
ആ പോട്ടെ… ഇന്നലെത്തന്നെ കഴിയ്ക്കാൻ യോഗമില്ലാന്നുകരുതാം… ഒന്നുചൂടാക്കിയാൽ രാവിലേ കഴിയ്ക്കാമല്ലോ..!!”””_ പറഞ്ഞതും ഞാനാപ്പാത്രത്തിന്റെ മൂടിതുറന്നതും ഒരുമിച്ചായ്രുന്നു…
എന്നാൽ വളിച്ച ബിരിയാണിയുടെ നാറ്റമാണ് മുഖത്തേയ്ക്കടിച്ചത്…
അങ്ങില്ലാണ്ടായിപ്പോയ മുഖഭാവത്തോടെ ഞാൻതിരിഞ്ഞതും,
“”…ഈവനിംഗ് പാർട്ടിയ്ക്കായി ഉണ്ടാക്കീതല്ലേ… ഉച്ചയ്ക്കൊക്കെ മെയ്ക്ക്ചെയ്തു വെച്ചുകാണും..!!”””_ എന്റെമുഖഭാവം കണ്ടിട്ടാവണം അവളെന്നെയൊന്നു സമാധാനിപ്പിയ്ക്കാൻ ശ്രമിച്ചത്…
“”…നീ കഴിച്ചായ്രുന്നോ..??”””_
എന്റെയാ ചോദ്യത്തിനുപക്ഷേ മറുപടിവന്നില്ല…
ഒന്നുചിരിച്ചു;
അതിലുണ്ടായ്രുന്നു ഉത്തരം…
സിദ്ധുവങ്ങില്ലാണ്ടായ നിമിഷം…
എന്റെകൂടിരുന്നു കഴിക്കാനായ്ട്ടവൾ ഓടിവന്നതാണെന്നുകൂടി മനസ്സിലായതും വാക്കുമുട്ടിപ്പോയ അവസ്ഥയായ്രുന്നു എനിയ്ക്ക്…
അന്നാദ്യമായി അവളോടു ഞാനൊരു സോറിപറഞ്ഞു, ആത്മാർത്ഥമായി…
എന്നാലതിന്,
“”…എന്തിന്..?? ഉറങ്ങിപ്പോയേനോ..?? നീയൊന്നുപോയേടാ… നീ വേഗംപോയി റെഡിയായേ… സമയംപോകുന്നൂ..!!”””_ ന്നുംപറഞ്ഞ് വിഷയംമാറ്റുകയാണ് ചെയ്തത്…