എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]

Posted by

“”…നിങ്ങളെന്താ പെട്ടെന്നുപോന്നത്..?? അമ്മായീനെയവടെങ്ങും കണ്ടില്ലേ..??”””_ ന്നൊരു ചോദ്യമായ്രുന്നു ശ്രീക്കുട്ടൻ. അതിനുമാമൻ വാ തുറക്കുംമുമ്പേ,

“”…പിന്നേ… ആ കവിളേലൊരു ഹോളിടാൻ എത്രനേരംവേണോന്നാ..?? മിക്കവാറും നാളെ കല്യാണത്തിന് അമ്മായീടെവകയൊരു പറവക്കാവടിയ്ക്കൂടെ സാധ്യതയുണ്ട്..!!”””_ ന്ന് ഞാനാക്കീതും എന്നേംനോക്കി കണ്ണുരുട്ടിക്കൊണ്ട് പുള്ളി ഡസ്ക്കിൽവന്നിരുന്നു…

“”…അതേ… രണ്ടുതേങ്ങയഡീഷണല് കൊണ്ടുവെച്ചിട്ടുണ്ട്… അതുകൊണ്ട് പൊളിയ്ക്കുന്നേനുമുന്നേ കുലുക്കി നോക്കണമെന്നപേക്ഷിയ്ക്കുവാണ്..!!”””_ മാമനെനോക്കി ഞാൻ വീണ്ടുംകിലുത്തീതും എല്ലാങ്കൂടി കൂട്ടച്ചിരിയായി…

അപ്പോഴാണടുക്കളയിലേയ്ക്ക്
എന്റെ കാർന്നോരുടെവരവ്…
വന്നപാടേ,

“”…ശ്രീക്കുട്ടാ… നീയാ ബസ്റ്റാന്റുവരെയൊന്നു
ചെല്ലണം… കീത്തൂന്റെ കുറച്ചുഫ്രണ്ട്സ് വരുന്നുണ്ട്… അവരെയൊന്നു കൂട്ടിക്കൊണ്ടുവരണം..!!”””_ ന്നൊരുത്തരവായ്രുന്നു…

“”…അതിനവനിവടെ പണിയെടുക്കുവല്ലേ…
ഒരുകാര്യംചെയ്… സിദ്ധുവേ… നീ പോയിട്ടുവാടാ..!!”””_ ശ്രീയെ ഒഴിവാക്കി ജോക്കുട്ടന്റച്ഛൻ എന്നെപ്പിടിച്ചിട്ടതും,

“”…അതാടാ… ഇവൻ
തേങ്ങചിരണ്ടട്ടേ… നീ പോയവരെ വിളിച്ചേച്ചു വാ… ഇതു ഞാൻനോക്കിക്കോളാം..!!”””_ ന്ന് മാമൻബ്രോയുംപറഞ്ഞു… അങ്ങനതുകേട്ട് മനസ്സില്ലാമനസ്സോടെയാണേലും ഞാനെഴുന്നേറ്റു… വാഷ്ബെയ്സനിൽ കൈകഴുകുമ്പോളാണ്,

“”…ഏയ്.! സിദ്ധുവൊന്നുംവേണ്ട… ശ്രീക്കുട്ടൻ പോയാൽമതി..!!”””_ ന്ന് എന്റെതന്തപ്പടി തറപ്പിച്ചുപറയുന്നത്…

Leave a Reply

Your email address will not be published. Required fields are marked *