എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]

Posted by

“”…ആ അരിപ്പാടെ കാര്യം പറഞ്ഞപ്പഴാ…. അച്ചുയെവിടെടീ..?? കണ്ടില്ലല്ലോ..??”””_ ജോക്കുട്ടനാണ് ചോദിച്ചത്…

“”…ഒരുനീക്കങ്കംകഴിഞ്ഞിട്ട് നിങ്ങടെ സന്താനമവിടൊന്നു കണ്ണടച്ചിട്ടുണ്ട്… ഇനിയാരെങ്കിലുംചെന്ന് ഒച്ചയുണ്ടാക്കിയുണത്തണ്ടാന്നും
പറഞ്ഞ് അവളവിടിരിപ്പുണ്ട്..!!”””_ മറുപടി ചേച്ചിയുംപറഞ്ഞു…

“”…ആ പസ്റ്റ്.!
എന്നാലിപ്പവളാ കൊച്ചിന്റെമേത്തൂടി കിടന്നുറങ്ങുന്നുണ്ടാവും…
ഇനിയവളെ ഉണർത്താണ്ടിരിയ്ക്കാൻ ആരെങ്കിലുംപോയി കാവലിരുന്നാൽമതി..!!”””_ അവൻ വിടുന്നലക്ഷണമേ കാണുന്നില്ല…

“”…അതിനുമവിടെ ആളുണ്ട്..!!”””_ സീതാന്റിയാണ്…

“”…അതാര്..??”””

“”…ശ്രീക്കുട്ടി.! അവളവിടെനിന്ന് തുണിതേയ്ക്കുന്നുണ്ടായ്രുന്നു..!!”””

“”…ആ… ഞാനുമോർത്തു അതിനെയിവിടെങ്ങും കണ്ടില്ലല്ലോന്ന്… ആകൊച്ചെന്താ ആരോടുമൊന്നും മിണ്ടൂല്ലേ..??”””_ ചേച്ചിയ്ക്കു സംശയം…

“”…ശെരിയാ… ഇവന്മാർടെടേല് അതെങ്ങനെ വന്നുപെട്ടെന്ന് എനിയ്ക്കും സംശയംതോന്നിയാരുന്നു..!!”””_ അച്ഛനുമാ സംശയത്തിൽ പങ്കുചേർന്നു…

“”…അവളങ്ങനെയാ… ചിലപ്പോക്കാണും…
ചിലപ്പൊക്കാണൂല്ല… ചിലനേരത്ത് അങ്ങനൊരാളുണ്ടോന്നുപോലും ഞങ്ങക്കുഡൗട്ടാ..!!”””_ ഞാൻപറഞ്ഞതും,

“”…അതേ… മിക്കവാറും ഞങ്ങളെയാരേങ്കിലും വിളിച്ചോണ്ടുവരാനുള്ള ഉപാധിമാത്രമായ്ട്ടേ അവളെ കണക്കാക്കിയിട്ടുള്ളൂ..!!”””_
ശ്രീയങ്ങട് മുഴുവിപ്പിച്ചു…

“”…എന്നിട്ടാണോ അവളെയിവിടെക്കാണൂല്ലാന്നു പറഞ്ഞത്..?? നിന്നെയൊക്കെ വിളിച്ചുവരുത്തുകാന്നു പറയുന്നതുതന്നെ നല്ലൊരുപണിയല്ലേ..?? താലപ്പൊലിയെടുത്തു വിളിച്ചുവരുത്താതെ നിന്നെയൊക്കെയിവടെന്തിനേലും കിട്ടുവോ..?? അപ്പവൾക്കുതന്നാ ഈ വീട്ടിലേറ്റവും കൂടുതൽപണി..!!”””_ മുള്ളാമ്പോയ്ട്ടു തിരുച്ചുവരുന്നവഴി മാമനാണതുപറഞ്ഞത്… അതിന്,

Leave a Reply

Your email address will not be published. Required fields are marked *