“”…ന്താന്ന്..??”””
“”…അല്ലാ… പച്ചക്കറി കാണിയ്ക്കുമ്പഴും കെട്ട്യോളെമാത്രമേ കണ്ണിപ്പിടിയ്ക്കൂന്നു പറയുവായ്രുന്നു..!!”””_ പറഞ്ഞശേഷം പുള്ളിയുടൊരാക്കിയ ചിരിയുംവന്നു… അതിനു മീനാക്ഷിയിരുന്നെക്കി ചിരിച്ചപ്പോൾ ബാക്കിയുള്ളോരും കൂടെക്കൂടി…
“”…ദേ കെളവാ…
മിണ്ടാണ്ടിരുന്നോ..??
അല്ലേ… തല ഞാൻ നെയ്ത്തേങ്ങയൊടയ്ക്കുമ്പോലെ ഭിത്തീലടിച്ചു പൊട്ടിയ്ക്കും..!!”””_ ഞാനിരുന്നു വിറച്ചപ്പോൾ,
“”…ഉവ്വുവ്വേ..!!”””_ ന്നുംപറഞ്ഞ് മാമൻപിന്നേം ചിരിയടക്കി…
അങ്ങനോരോന്നുപറഞ്ഞ് ഞാനുമവർക്കൊപ്പം പണിയാനായികൂടി… എന്നാലതൊന്നുമെന്റെ
അമ്മയ്ക്കോ ചെറിയമ്മയ്ക്കോ ബോധിച്ചില്ലാന്നുതോന്നുന്നു… ഞാനവരോടൊക്കെയങ്ങനെ ജോളിയായി വർത്താനംപറയുന്നതും, വീട്ടിലവർക്കൊപ്പം ഒരു പണിയ്ക്കുംകൂടാത്ത ഞാൻ, ചേച്ചിപറയുന്നകേട്ട് ഓരോന്നൊക്കെ ചെയ്യുന്നതുമൊന്നും അത്രകണ്ടു സുഖിയ്ക്കുന്നില്ലവർക്ക്… പോരാത്തേന് ഇത്രയും ആത്മാർത്ഥതയും ആക്റ്റീവുമായ സിദ്ധുവിനെ അവരിന്നേവരെ കണ്ടിട്ടുമില്ലല്ലോ… അപ്പതിന്റെ കുറച്ചാശ്ചര്യവുംകാണും… ഇനിയെന്തായാലും ആരുകാര്യമാക്കുന്നു..??
“”…അല്ല… നിങ്ങളെന്തു നോക്കിനിൽക്കുവാ..?? ആ കൊച്ചുപറഞ്ഞപോലെ ഫ്രണ്ടിലേയ്ക്കുചെല്ല്… എന്നിട്ടുവരുന്നാൾക്കാരെയൊക്കെ സ്വീകരിച്ചിരുത്തുവോ അവിടത്തെ ഒരുക്കങ്ങളൊക്കെ നോക്കുവോചെയ്… ഇവിടുത്തെയാവശ്യത്തിന് ഞങ്ങളൊക്കെമതി..!!””” അയലോക്കത്തെയൊരു ചേച്ചി അമ്മേം ചെറിയമ്മേം നോക്കിപ്പറഞ്ഞതിന്,
“”…അതേ… പ്രസിഡന്റു പറഞ്ഞതുകേട്ടില്ലേ…
ബന്ധുക്കളെല്ലാം കടക്കുപുറത്ത്..!!”””_ ഒരു നീളൻ പടവലങ്ങയെടുത്ത് ചുഴറ്റിക്കൊണ്ട് ഞാങ്കൂടെക്കൂടിയതും അവരോരോന്നോരോന്നായി അടുക്കളയിൽനിന്നിറങ്ങി…