“”…ഇന്നിനിയെത്താൻ
ലേറ്റാവുവാണേൽ നാളെനേരേയങ്ങ് മണ്ഡപത്തില് വന്നേക്കാൻപറ… പെട്ടിയൊക്കെ നമുക്കവടെവെച്ച് പൊട്ടിയ്ക്കാം..!!”””
“”…കുപ്പിയും..!!”””_ ഞാൻ തിരിഞ്ഞുനിന്നുപറഞ്ഞതിന് മാമന്റെസപ്പോർട്ട്…
“”…ഡേയ്… ഡേയ്… മതി… മതി… ഇനിയാ പച്ചക്കറിയരിഞ്ഞേ..??”””_
ചേച്ചി ഞങ്ങളെ വിലക്കിക്കൊണ്ടുപറഞ്ഞതും,
“”…പച്ചക്കറിയോ..?? ഏതുപച്ചക്കറി..??”””_ യെന്നുംചോദിച്ച് ഞാൻപിന്നേംനിന്ന് പൊട്ടൻകളിച്ചു…
“”…നിന്റെ കണ്ണിലെന്താടാ കുരുവാണോ..?? ദോണ്ടിരിയ്ക്കുന്ന മത്തങ്ങകണ്ടില്ലേ..?? അതിനെയൊക്കെ ഞങ്ങടനാട്ടിൽ പച്ചക്കറീന്നുതന്നെയാ പറയാറ്..!!”””_ ചേച്ചിയങ്ങടു കലിപ്പിച്ചതും ജോക്കുട്ടനതേറ്റുപിടിച്ചു;
“”…അതേ… അല്ലാണ്ടക്ഷരം മാറാറൊന്നുവില്ല..!!”””
“”…അയ്യോ.! ഈ മത്തങ്ങയ്ക്കാരാ കണ്ണുംമൂക്കും വരച്ചേ..??”””_ അടുത്തിരുന്ന മീനാക്ഷിയുടെ തലപിടിച്ചു തിരിച്ചുകൊണ്ട് ഞാൻചോദിച്ചതും അവള് കയ്യിലിരുന്ന ക്യാരറ്റെടുത്ത് ഒറ്റയേറ്… ജസ്റ്റിനൊഴിഞ്ഞതുകൊണ്ട് കണ്ണൊന്നിന്റെകാര്യത്തിൽ തീരുമാനമായില്ല…
“”…എടാ… ആ
പെണ്ണിന്റോടടികൂടാതെ അടുത്തിരിയ്ക്കുന്ന മത്തങ്ങനോക്കടാ..!!”””_ ന്നായി ചേച്ചി…
“”…ഓ.! സോറി…
കണ്ടില്ലായ്രുന്നു..!!”””_ ന്നു പറഞ്ഞഞാൻ,
“”…ഒന്നങ്ങടൊതുങ്ങിയിരിയ്ക്കോ..?? മത്തയ്ങ്ങമാറിപ്പോവും..!!”””_ ന്നും കൂട്ടിച്ചേർത്ത് മീനാക്ഷിയെയൊന്നു കിലുത്താനുംമറന്നില്ല…
“”…ആ.! നിനക്കു മാറിപ്പോവോല്ലോ… നിന്റെ പ്രായമതല്ലേ..??”””_ മാമനാണ്… അതിന്റിടയ്ക്കിട്ട്…