എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]

Posted by

“”…തേങ്ങയോ..?? ഞാനോ..??”””_ ന്നുംചോദിച്ച് അവൻ കണ്ണുതള്ളി…

“”…നീ തേങ്ങയല്ല… പോയി തേങ്ങചിരകാൻ..!!”””_ ചേച്ചിചിരിച്ചു… ഉടനെ,

“”…അതുശെരിയാ… നിന്നെവിളിച്ചതായ്രുന്നേൽ പേട്ടെന്നുകൂടി ചേർത്തേനെ… അല്ലേചേച്ചീ..??”””_
എന്റെചോദ്യംകേട്ടതും
പൊട്ടിവന്നചിരി ചേച്ചികടിച്ചടക്കി…

“”…പേട്ടുതേങ്ങ നിന്റെ…”””_ അവനൊന്നാഞ്ഞതും
പുള്ളിക്കാരത്തി പിന്നേമിടയ്ക്കുകേറി…

“”…ആ… മതി… മതി…
ജോക്കുട്ടാ നീപോയാ തേങ്ങചിരണ്ടിയേ..!!”””_
അവനെപ്പിടിച്ച് തേങ്ങയിരുന്നിടത്തേയ്ക്കു ചേച്ചിതള്ളിവിട്ടു…

“”…ആഹാ… കൊട്ടത്തേങ്ങ ഇവടിരുപ്പുണ്ടായ്രുന്നോ..??”””_ ചോദിച്ചശേഷം തിരിഞ്ഞുനിന്നവൻ വിളിച്ചുപറഞ്ഞു;

“”…ഡാ സിദ്ധൂ… കളഞ്ഞുപോയ
നിന്റെ പെണ്ണുമ്പിള്ളയെ തേങ്ങാക്കൂട്ടത്തിന്റെടേന്നു കണ്ടുകിട്ടിയിട്ടുണ്ട്..!!”””

നോക്കുമ്പോൾ ആരോ എടുത്തുവെച്ചപോലെ കൗണ്ടർടോപ്പിനുമേലെ ചമ്രമ്പടഞ്ഞിരിയ്ക്കുവാ കക്ഷി… കയ്യിലൊരുകഷ്ണം ക്യാരറ്റുമുണ്ട്…

“”…എന്നാലാദ്യത്തെ തേങ്ങയാ ഗണപതിയ്ക്കടിച്ചുതന്നെ തുടങ്ങിയേക്ക്..!!”””_ ഇരിപ്പുനോക്കി ഞാൻപറഞ്ഞതും ചേച്ചിയെന്റെ വയറ്റിനിട്ടൊരു കുത്തുതന്നു…

“”…യ്യോ.! ഇതുമുഴുവനുമോ..??”””_ അതിനിടയിൽ കൂട്ടിയിട്ടിരുന്ന തേങ്ങകണ്ട്കിളിപോയ അവൻതിരിഞ്ഞുനോക്കി…

“”…ആ… അതുമുഴുവനും തന്നെ..!!”””

“”…ഇതിനുംമാത്രം തേങ്ങാ മൊത്തമിതെന്തോത്തിനാ..??”””_ അടുത്തുചെന്ന് ഓരോന്നൊക്കെ തിരിച്ചുംമറിച്ചുംനോക്കി അവൻചോദിച്ചതിന്,

Leave a Reply

Your email address will not be published. Required fields are marked *