“”…നിങ്ങളും വാ..!!”””_ ന്നൊരു ഡയലോഗുമാത്രംവിട്ടിട്ട്
ഞങ്ങളേമുന്തിത്തള്ളി ചേച്ചിയടുക്കളയിലേയ്ക്കു നടന്നു…
സ്‌കൂളിൽ പോകാണ്ടിരിയ്ക്കാൻ വാശിപിടിച്ച് പുറകോട്ടു ബലംപിടിച്ചുനിൽക്കുന്ന പിള്ളേരെപ്പോലെ ഞങ്ങളും, നിർബന്ധിച്ചു സ്‌കൂളിൽ കൊണ്ടാക്കാൻപോകുന്ന അമ്മയുടെഭാവത്തിൽ കയ്യിൽപ്പിടിച്ചു വലിച്ചുകൊണ്ട്ചേച്ചിയും ഹോളും ഡയനിങ്‌ഹോളും കഴിഞ്ഞ് അടുക്കളയിലേയ്ക്കു നടന്നു…
ആ സീൻകണ്ട് അവടവിടെയായിനിന്ന
വിരുന്നുകാരായ
കുടുംബക്കാരുടെയൊക്കെ സകലമാനകിളികളും കണ്ണിൽക്കണ്ട ദ്വാരത്തിലൂടൊക്കെ പറന്നിട്ടുണ്ടാവണം… അമ്മാതിരി കണ്ണുംതള്ളിയുള്ള നോട്ടമായ്രുന്നൂ എല്ലാവരും…
ഒന്നാമത് നോമിനെയെല്ലാർക്കും പട്ടിവിലയില്ലാന്നുള്ളത്… രണ്ടാമത് നമ്മളെക്കൊണ്ടൊരുപയോഗോമില്ലെന്ന സത്യമറിയാവുന്നതുകൊണ്ട്… പിന്നെ നമ്മടെ മൂഞ്ചിയസ്വഭാവത്തിന്റെ ഏകദേശധാരണയുള്ളതുകൊണ്ടും പൊതുവേയാരും ഗൗനിയ്ക്കപോലുമില്ലാത്ത എന്നെയൊക്കെ ഒരാള് പിടിച്ചുവലിച്ചുകൊണ്ട് പോവുകാന്നുപറഞ്ഞാൽ ഇവർക്കൊക്കെ സഹിയ്ക്കോ..?? അപ്പോഴാണൊരുത്തി സകലാധികാരത്തോടുംകൂടെ മുതുകത്തുതള്ളിക്കൊണ്ട് പോകുന്നത്… ഇടയ്ക്കിടെ ബ്രേക്കിടുമ്പോൾ ബാലൻസുതെറ്റി പുറത്തുചെന്നിടിയ്ക്കുമ്പോൾ ചെവിയ്ക്കു കിഴുക്കുന്നത്… പുറത്തുതല്ലുന്നത്…
ഇതുങ്ങളെല്ലാം രണ്ടാംകുടിയായി കണക്കാക്കി കീത്തുവിനോടുമിണ്ടിയിട്ട് നമ്മളെ കണ്ടില്ലാന്നുനടിച്ച് പോകുന്നസ്ഥാനത്ത് ആരതിച്ചേച്ചിയെപ്പോലെ നോക്കിയാൽ കണ്ണെടുക്കാൻ തോന്നാത്തപോലൊരു സുന്ദരിപ്പെണ്ണ് പിടിച്ചുവലിച്ചുകൊണ്ട് പോകുവാണെന്ന്കണ്ടാൽ ദഹിയ്ക്കോ..??_ അവർക്കൊക്കെ നന്നായ്ട്ട് പൊളിയുന്നുണ്ടെന്നു കണ്ടപ്പോൾ എന്റെ ബലംപിടുത്തംകുറഞ്ഞു…
ഇനി ചേച്ചി പിടിച്ചുവലിച്ചിട്ടുപോണത് കൊച്ചിന്റെ ചന്തി കഴുകിക്കൊടുക്കാനാണേപ്പോലും മറുത്തൊന്നുചിന്തിയ്ക്കാതെ
ഞാൻ ചെയ്തുകൊടുക്കും… കാരണമത്രയ്ക്കുണ്ട് അതുങ്ങൾടെ കണ്ണുകളിലെയസൂയ…