“”…ഓ.! അവൻ
പണിയെടുക്കട്ടെടാ…
നെനക്കെന്താ നഷ്ടം..??”””_ സംഭവമവൻപറഞ്ഞതിൽ കാര്യമുണ്ടെന്നു തോന്നിയെങ്കിലും ടേബിളിന്റെ സെറ്റുമെടുത്ത് ഞാനും പന്തലിലേയ്ക്കുപോന്നു…
ജോക്കുട്ടനപ്പോഴേയ്ക്കും കസേരനിരത്തിത്തുടങ്ങിയിരുന്നു… അതുകൂടികണ്ടതും ശ്രീയുടെ
വിധംമാറി;
“”…ഡേയ്… ഇതൊക്കെ കാറ്ററിംങ്ങുകാരുടെ പണിയാ… ഫുള്ളവരെയേൽപ്പിച്ചേക്കുവാ… അവരുവന്നു ചെയ്‌തോളും..!!”””_ കയ്യിലിരുന്ന ഒരുസെറ്റ്കസേര പന്തലിൽവെച്ചുകൊണ്ട് അവനങ്ങനെപറഞ്ഞതും പിന്നാലേവന്നമാമനും
അതിനെസ്സുമൂളി…
“”…ഒന്നുപോടാവിടുന്ന്… നമ്മളിത്രേം ആൾക്കാരിവിടെ ചുമ്മാ ചൊറിയുംകുത്തിയിരിയ്ക്കുമ്പോ ഇനിയിതുംകൂടിയാ പിള്ളേരേല്പിയ്ക്കാനോ..?? വല്ല പ്രാക്കുംകിട്ടൂടാ… വായിങ്ങോട്ട്..!!”””_ പറഞ്ഞിട്ട് അടുത്തസെറ്റെടുക്കാനായി ജോക്കുട്ടൻ പുറത്തേയ്ക്കിറങ്ങി… പിന്നാലേകൂടിയ എന്നെ ശ്രീയുംമാമനുംകൂടി കലിപ്പിച്ചു നോക്കുന്നുണ്ടായ്രുന്നു… അതിന്,
“”…പെട്ടെന്നുവാ… അല്ലേലാ ടെമ്പോകൂടെ ചുമന്നവൻ അടുക്കളപ്പുറത്ത് കൊണ്ടോയിവെയ്ക്കും..!!””‘_ ന്നുംപറഞ്ഞ് ഞാൻ ജോക്കുട്ടന്റെകൂടപ്പോയി… ഗത്യന്തരമില്ലാതെ അവന്മാരുംവന്നു…
അങ്ങനെ പ്രാകിനേർന്ന് അതെല്ലാമൊരുവിധം സെറ്റാക്കിവെച്ചപ്പോൾ ശ്രീയുടെമുഖം ഒരുകൊട്ടയുണ്ടായ്രുന്നു…
…അഹ്.! അതേതായാലും
കഴിഞ്ഞു… ഇനി കുറച്ചുനേരം വിശ്രമിയ്ക്കാമെന്നമട്ടിൽ ഞാനൊരുകസേര വലിച്ചിട്ടിരുന്നു… അപ്പോഴേയ്ക്കും അവരുമെല്ലാംവന്ന് അടുത്തായിരുന്നു… ഉടനെ ലെവന് വീണ്ടുംകടിയിളകി…