മനസാക്ഷി: ഇപ്പോൾ നീ എന്താണ് പറഞ്ഞത് ശാന്തനാകാൻ, അല്ലേ? നിന്റെ ഈ “ശാന്തി” എന്നത്, നിന്റെ തെറ്റുകളെ മറയ്ക്കാനുള്ള ഒരു മറയാണ്, അജു. അല്ല, ഒന്ന് പറ, കഴിഞ്ഞ ആഴ്ച ആലീസിനോട് നീ എന്താണ് ചെയ്തത്?
ഞാൻ: (അസ്വസ്ഥനായി) ആലീസോ? ഓ, അവൾ… അവൾ അവളുടെ കാര്യത്തിൽ ഞാൻ എന്ത് ചെയ്യാൻ?
മനസാക്ഷി: (തണുത്ത ശബ്ദത്തിൽ) ആ കുടുംബം നീ തകർത്ത്, അല്ലേ? നീ അവളെ എല്ലാ രീതിയിലും അപമാനിച്ചു, ആലീസിന്റെ മുഖം എങ്ങനെയായിരുന്നു, നിനക്ക് ഓർമ്മയുണ്ടോ? അവളുടെ കണ്ണുകൾ… അവൾ എത്ര വേദനിച്ചു എന്ന് നിനക്ക് കാണാൻ കഴിഞ്ഞില്ലേ?
ഞാൻ: (ചിരി മങ്ങി, ഗൗരവത്തോടെ) അവൾ അതൊക്കെ മറക്കും. പിന്നെ അവളിൽ ഞാനൊരു വേദനയും കണ്ടില്ല .
മനസാക്ഷി: (ഗൗരവത്തോടെ) മറക്കും, അല്ലേ? നിന്റെ പ്രവർത്തികൾ ആലീസിന്റെ ഉള്ളിൽ എത്ര ദിവസം കിടക്കും, അജു? അവളുടെ ആത്മാഭിമാനം തിരികെ വരുമോ? നിന്റെ നാവിന്റെ മൂർച്ച, അത് ഒരു കത്തി പോലെയാണ്. നീ അത് ആയുധമാക്കി, ആലീസിനെ മാത്രമല്ല, ജോസിനെയും വേദനിപ്പിച്ചു.
ഞാൻ: (ദേഷ്യത്തോടെ) ജോസോ? അവൻ അല്ലേ എല്ലാം തുടങ്ങി വച്ചത്. സ്വന്തം ഭാര്യയെ കൂട്ടികൊടുത്തു സുഖിക്കുന്ന ആ പരനാറിയെ എന്തിനു നീ മഹാനാക്കുന്നു.?
മനസാക്ഷി: (നിശ്ശബ്ദതയ്ക്ക് ശേഷം) അവനെ അങ്ങിനെ ആക്കിയത് നീയല്ലേ? ബ്ലാക്ക് മെയിലിങ് എന്നതും ഒരു തരം റേപ്പ് തന്നെയാണെന്ന് നിനക്ക് തിരിച്ചറിയാൻ കഴിയുന്നില്ലേ? എന്തൊക്കെ വൃത്തികേട്കൾ ആണ് നീ ആ ഭാര്യ ഭർത്താക്കന്മാരോട് ചെയ്തത്.