“പുതിയ സോപ്പാ.. അതിന്റെയാ” വളരെ സാധാരത്തോടെ ചേച്ചി പറഞ്ഞു
“അതല്ല!!”
“പിന്നെ?”
“ചേച്ചീടെ വിയർപ്പിന്റെ മണമെനിക്ക് ഭയങ്കരിഷ്ടവാന്ന്!!”
“അയ്യേ വിയർപ്പിന്റെ മണോ? എന്തൊക്കെയാ നീ പറയണേ??” മാറിൽ താടികുത്തി ചേച്ചിയുടെ മുഖത്തേക്ക് നോക്കി കിടന്ന എന്നെ നോക്കി ചേച്ചി അമ്പരന്ന് കൊണ്ട് പറഞ്ഞു
“അമാ ക്കാ ഊ വിയർപ്പ് വാസന എനക്ക് അത്തർ മാതിരി!!”
“ഏഹ് തമിഴൊ ഹഹഹ….. അല്ലെന്നെ വിയർപ്പ് നാറുണുണ്ടോ കുട്ടൂസേ?” പെട്ടെന്ന് അത്ഭുദവും ചിരിയുമടക്കി ചേച്ചി ചോദിച്ചു.. ചേച്ചിക്കതായിരുന്നു വേവലാതി
“ഓ…ഉണ്ടെങ്കി തന്നെയെന്താ എനിക്കതിഷ്ടവാ!! ഒരുപാട്!!”
“എന്തൊക്കെ വൃത്തികെട്ട സ്വഭാവങ്ങളാടാ ചെറ്ക്കാ നിന്റെകൈയ്യില്?”
“എന്റെ ചേച്ചീടെയല്ലേ? വേറെരുടേം അല്ലാലോ?!!”
“ഓരോരോ പ്രാന്ത്… അല്ലിങ്ങനെയിരുന്നാ മതിയോ..വിശക്കുന്നില്ലേ എന്റെ വാവയ്ക്ക്?”
“ഊഉം” ഇല്ലെന്നതരത്തിൽ ഞാൻ മൂളി
“ന്റെ കുഞ്ഞാവയ്ക്ക് ചേച്ചി വാരി തന്നാലോ?” എന്റെ ഇടതു കവിളിൽ പിച്ചിയാട്ടികൊണ്ട് ചേച്ചി ചോദിച്ചു
“ആാാ…ഈ..” ഞാൻ ചിരിച്ചുകാട്ടി
“ഈ ചിരിയാണ് ന്റെ വാവേന്റെ ചേല്.. !!” ചേച്ചി എന്റെ മൂക്കിൻ തുമ്പിലൊരുമ്മതന്നു
“മാറിക്കെ…ചേച്ചി ഫുഡ് എടുത്തിട്ട് വരാവേ… ഇവിടിരിക്കേ…”
“പോണ്ടാ..” ഞാൻ വീണ്ടും ചേച്ചിയെ വരിഞ്ഞു മുറുക്കി
ചേച്ചിയെയും കൊണ്ട് ഞാൻ കട്ടിലിലേക്ക് മറിഞ്ഞു വീണു
“യ്യോ.. നോവും ചെറ്ക്കാ നിനക്ക്..!!” വീഴുന്നതിനിടയിൽ ചേച്ചിയിങ്ങനെ പറയുന്നുണ്ടായിരുന്നു