രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 1 [Garuda]

Posted by

ഞാൻ അതെ ഡ്രെസ്സിൽ തന്നെ കിടന്നു. 10 മിനിറ്റ് കഴിഞ്ഞു കാണും… ദേ കിടക്കണ്‌ മിയയുടെ മെസ്സേജ്..

 

“”എന്തായിരുന്നു ഒരു ഒലിപ്പിക്കൽ.. അലവലാതി തെണ്ടി “”

 

ഞാൻ അവരുടെ ബെഡിലേക്ക് നോക്കി. രണ്ടുപേരും ഫോൺ പിടിച്ചു കളിക്കുന്നത് കണ്ടു. മൊബൈൽ വെളിച്ചത്തിൽ അവരുടെ മുഖം വ്യക്തമായി കാണാം. ഞാൻ മെസ്സേജ് നോക്കി..

 

“”ആരോലിപ്പിച്ചു. ഞാൻ ഒന്നും ചെയ്തില്ലല്ലോ “”

 

അവൾ മെസ്സേജ് റീഡ് ചെയ്തപോഴേക്കും ആവണിയുടെ മെസ്സേജ് വന്നു.

 

“”നിന്നെ ഒറ്റയ്ക്ക് കിട്ടട്ടെടാ പട്ടി.. ഞാൻ കാണിച്ചു തരാം “”

 

അവളുടെ മെസ്സേജ് നോക്കിയപോഴേക്കും മിയ വീണ്ടും മെസ്സേജ് ചെയ്ത്..

 

“”ഈശ്വരാ.. ഈ പെണ്ണ് അടുത്തുണ്ടായി പോയി ഇല്ലെങ്കിൽ കാണിച്ചു തരാമായിരുന്നു “”

 

അത് നോക്കുന്നതിനു മുന്പേ ഞാൻ ആവണിക്ക് റിപ്ലൈ നൽകി..

 

“”അതിനു ഞാൻ എന്ത് ചെയ്തു “” ആവണി മെസ്സേജ് വായിച്ചു..

 

“”നീയൊന്നു പോയി കിടന്നുറങ്ങിക്കെ. രാവിലെ സംസാരിക്കാം “” മിയ അത് സ്പോട്ടിൽ റീഡ് ചെയ്തു..

 

 

“” നിന്റെ ചെയ്ത്തു നാളെ കാണിക്കാം “” ആവണിയുടെ മെസ്സേജ്.

 

ഈശ്വരാ ഞാൻ ആർക്കു മെസ്സേജ് ചെയ്യും ഒരു അന്തവും കിട്ടുന്നില്ല..

 

അപ്പോഴേക്കും രണ്ടു പേരും കുറെ മെസ്സേജുകൾ അയച്ചു.. നീയെന്താ ഓൺലൈനിൽ ഉണ്ടായിട്ടും റിപ്ലൈ തരാതെ. നീ വേറെ ആരോടാ ചാറ്റ് ചെയ്യുന്നേ… ഇങ്ങനെ കുറെ കുണച്ച ചോദ്യങ്ങൾ.. ഇനി രക്ഷയില്ല മൊബൈൽ വേഗം സ്വിച്ച് ഓഫ്‌ ആക്കി.. എന്റെ മൊബൈലിലെ വെളിച്ചം പോയതും രണ്ടുപേരും ഒരേപോലെ എന്നെ നോക്കി. പിന്നെ അവരും ചാറ്റ് നിർത്തി കിടന്നുറങ്ങി.. ഒരു ആശ്വാസം.. യുദ്ധം കഴിഞ്ഞതുപോലെ.. ഇനിയൊക്കെ രാവിലെ അറിയാം…

Leave a Reply

Your email address will not be published. Required fields are marked *