രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 1 [Garuda]

Posted by

“””എന്താ മിയ ok അല്ലെ “””

 

യാന്ദ്രികമായി എണീറ്റുനിന്ന അവൾ സമ്മതം മൂളി. അടുത്ത മൂന്നു ദിവസത്തിനുള്ളിൽ പ്ലാൻ submit ചെയ്യാൻ ഓർഡർ വന്നു. മീറ്റിംഗ് കഴിഞ്ഞതും അന്നയും മിയയും എന്റെ അടുത്ത് വന്നു.

 

“”എന്ത് ചെയ്യും ടാ.. എന്റെ കയ്യും കാലും വിറക്കുന്നു “”

 

“”വെയിറ്റ് നമുക്ക് ആലോചിക്കാം. ഇപ്പോൾ പോ.. റൂമിൽ നിന്നും സംസാരിക്കാം. എല്ലാവരും ശ്രദ്ധിക്കും “”

 

ഞാൻ പറഞ്ഞത് മനസിലാക്കിയ അവർ സീറ്റിൽ പോയിരുന്നു. വൈകുന്നേരം ഓഫീസ് കഴിഞ്ഞു ഞങ്ങൾ റൂമിൽ എത്തി. എത്തിയതും മിയ ടെൻഷൻ അടിക്കാൻ തുടങ്ങി. ഞാൻ വേഗം കുളിക്കാൻ കയറി..

 

“”ഇപ്പോഴാടി പുല്ലേ അന്ന് നീ എത്ര ടെൻഷൻ അടിച്ചതെന്നു മനസിലായത് “”

 

“”ദൈവം ഉണ്ടല്ലോ മോളെ നീ എന്തിനാ പേടിക്കുന്നെ “””

 

“”അവൻ ചെയ്തു തരുമോടീ “”

 

“”ചോദിക്കാം “”

 

അപ്പോഴാണ് ഞാൻ കുളി കഴിഞ്ഞു വന്നത്. ഒരു നിക്കർ മാത്രാമാണ് എന്റെ വേഷം. എന്നെ കണ്ടതും ആവണി ദേഷ്യത്തോടെ നോക്കി..

 

“”പോയി തുണിയെടുക്കെടാ “”

 

ഞാൻ അവളെ നോക്കി..

 

“”അതിനിപ്പോൾ എന്താ നിങ്ങൾ മാത്രമേയുള്ളു ഇവിടെ “”

 

“”അവൻ എന്തെങ്കിലും ഉടുത്തോട്ടെ. അതല്ലല്ലോ ഇവിടുത്തെ പ്രശ്നം “”

 

മിയ ആവണിയെ നോക്കി പറഞ്ഞു..

 

ഞാൻ പോയി ഒരു മുണ്ടുടുത്തു കൂടെ ഒരു ബനിയനും.. പിന്നെ ഫോൺ എടുത്തു ബെഡിൽ കിടന്നു. ഓരോ റീൽസും കണ്ടിരുന്നു. ആ സമയം രണ്ടുപേരും കൂടി എന്റെ അടുത്ത് വന്നിരുന്നു.

 

“”ടാ മാം പറഞ്ഞത് അനുസരിച്ചു ഒരു പ്ലാൻ വരക്കണ്ടേ. എനിക്കതു കേട്ടപ്പോൾ തുടങ്ങിയ ടെൻഷൻ ആണ്..””

Leave a Reply

Your email address will not be published. Required fields are marked *