രണ്ടു ദിവസത്തിന് ശേഷം എന്റെ വേദനയെല്ലാം മാറി. ഞങ്ങൾ ഓഫീസിലേക്ക് ഒരുമിച്ചു പോയി വരാൻ തുടങ്ങി. അപ്പോഴാണ് അറിയുന്നത് അന്ന് ആവണി പ്ലാൻ വരച്ചു നൽകിയ കമ്പനി വീണ്ടും പുതിയ ഒരു പ്രൊജക്റ്റ് മായി വന്നത്. പക്ഷെ അത് അന്ന് ആവണിക്കു കിട്ടിയ പ്രോജെക്ടിന്റെ ഡബിൾ ആയിരുന്നു. മാത്രമല്ല ആ വിദേശ കമ്പനി ഇപ്രാവശ്യം വേറെ കുറെ കമ്പനികളിൽ നിന്നും പ്ലാൻ സ്വീകരിക്കുന്നുണ്ട്.. വീണ്ടും മാഡത്തിന്റെ വക ഒരു മീറ്റിംഗ്. ആര് ഏറ്റെടുക്കും എന്ന് ചോദിച്ചപ്പോൾ എല്ലാവരും ഒരൊറ്റ പേരെ പറഞ്ഞുള്ളു.. ആവണി!!! ആവണി എന്നെയും മിയയെയും നോക്കി. എന്റെ കോൺഫിഡൻസ് കണ്ട അവൾ ധൈര്യപൂർവം എണീറ്റ് നിന്നു പറഞ്ഞു. യെസ് മാം ഞാൻ ചെയ്യാം.
“”ഗുഡ് ഇങ്ങനെയാണ് ഓരോ കാര്യങ്ങളും ചെയ്യേണ്ടത്. ആരും മിണ്ടാതിരിക്കരുത് “”
മാഡത്തിന്റെ വക ഒരു അഭിനന്ദനം കിട്ടിയ അവൾ ഒന്നു പൊങ്ങി. അപ്പോഴാണ് മാഡത്തിന്റെ വക അടുത്ത വാക്കുകൾ.
“”ഇത് ആവണിയെ മാത്രം ഏൽപ്പിക്കേണ്ട പണിയല്ല. കഴിഞ്ഞ പ്രാവിശ്യത്തെ പോലെ ഈ പ്രാവശ്യവും നമ്മുടെ കമ്പനിയിൽ നിന്നു തന്നെ അവർ പ്ലാൻ സ്വീകരിക്കണം. അതും നമ്മുടെ ബ്രാഞ്ചിൽ നിന്നും മാത്രം. അത് കൊണ്ടു ഞാൻ പറയുന്ന ഒരാൾ കൂടി വേറൊരു പ്ലാൻ തയ്യാറാകണം “””
എല്ലാവരും പേടിക്കാൻ തുടങ്ങി.
“””മിയ ആൻഡ് ആവണി. ഇവർ രണ്ടുപേരും പ്ലാൻ തയ്യാറാക്കട്ടെ “””
മിയ എന്നെ നോക്കി. ഞാൻ ചിരിച്ചു കൊണ്ട് അവളെ മൈൻഡ് ചെയ്തില്ല. അവൾ കണ്ണുരുട്ടി എന്നെ നോക്കി.