രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 1 [Garuda]

Posted by

“”ഉം എന്നാലും ജെയ്സൺ പെട്ടെന്ന് അങ്ങനെ തീയറ്ററിൽ പ്രതികരിച്ചപ്പോൾ ഞാൻ ഞെട്ടിപ്പോയി “”

 

“”അതൊക്കെ സാഹചര്യം കൊണ്ടല്ലേ “”

 

“”ഞാൻ ഒരു കാര്യം ചോദിക്കട്ടെ “”

 

“”ഉം “”

 

“””അന്ന് എനിക്ക് പനി വന്നപ്പോൾ മാഡത്തിന്റെ അടുത്ത് സംസാരിച്ചു എന്നെ സപ്പോർട്ട് ചെയ്തില്ലേ..’”

 

“”അതിനു “”

 

“”എന്നോട് ചൂടായി നടന്ന ഒരാൾ പെട്ടെന്ന് അങ്ങനെ ചെയ്തേതെന്തിനാ “””

 

“”നിന്നോട് ചൂടായി എന്നല്ലേയുള്ളു. ദേഷ്യം ഒന്നും ഇല്ലല്ലോ. പിന്നെ നിന്റെ മുഖം കണ്ടപ്പോൾ എനിക്ക് മനസിലായി നിനക്ക് തീരെ വയ്യാന്നു. കണ്ടപ്പോൾ സങ്കടം തോന്നി അത്രേയുള്ളൂ “”

 

“”സത്യത്തിൽ അന്ന് എനിക്ക് തീരെ വയ്യായിരുന്നു. പക്ഷെ നീയത് പെട്ടെന്ന് മനസിലാക്കി “””

 

“””ഞാൻ മനുഷ്യനല്ലേ””

 

“”ആദ്യം അല്ലായിരുന്നു. ഇപ്പോൾ ആണ് “”

 

അവൾ പൊട്ടിച്ചിരിച്ചു. കൂടെ അറിയാതെ ഞാനും ചിരിചു പോയി. ഞങ്ങൾക്കിടയിലുള്ള കെട്ടുകൾ അവിടെ അറുക്കപെടുകയായിരുന്നു. കളഞ്ഞു പോയ എന്തോ ഒന്നു തിരിച്ചു കിട്ടിയ പോലെ ആയിരുന്നു അവൾക്കപ്പോൾ. കുളി കഴിഞ്ഞു അതെ ഡ്രസ്സ്‌ ഇട്ടു വന്ന ആവണിയെ നേരത്തെ സംസാരിച്ച പവറിൽ ആവണി കളിയാക്കി..

 

“”വീണ്ടും ഈ ഡ്രസ്സ്‌ തന്നെയാണോ ഇടുന്നെ. നാറും പെണ്ണെ “”

 

“”എന്റെ കൂടെ നീയല്ലേ കിടക്കുന്നെ നാറിക്കോട്ടെ.””

 

“”ഓഹോ എന്നെ നിനക്ക് പുല്ലു വിലയാണല്ലേ “”

 

“”എന്താ സംശയം “”

 

അവർ രണ്ടുപേരും പരസ്പരം പുകഴ്ത്തി കൊണ്ടിരുന്നു. പിന്നെ സാധാരണ പോലെ ഉറക്കത്തിലേക്കു….

Leave a Reply

Your email address will not be published. Required fields are marked *