രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 1 [Garuda]

Posted by

 

പുലർച്ചെ 5 മണിക്കാണ് റിട്ടേൺ ഫ്ലൈറ്റ്. റൂമിലെത്തിയപ്പോൾ തന്നെ 7 മണിയായി. ഇന്നിനി ഫുഡ്‌ ഒന്നും വേണ്ട. ഞാൻ സ്വിമ്മിംഗ് പൂളിന്റെ അരികിൽ പോയി ചൂടുള്ള കാറ്റു കൊണ്ടിരുന്നു. ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തു ഒരു നിക്കറും ബനിയനും ഇട്ടു മാഡം വന്നു അടുത്തിരുന്നു.

”നീ ഞാൻ വിജാരിച്ച ആളല്ല ജയ്സാ.. എങ്ങനെ നിന്നോട് നന്ദി പറയണമെന്നനിക്കറിയില്ല. ഈ മീറ്റിംഗ് കഴിയുന്നത് വരെ ഞാൻ അനുഭവിച്ച ടെൻഷൻ എത്രയാണെന്ന് എനിക്ക് മാത്രമേ അറിയൂ “”എന്റെ മുഖത്തു നോക്കാതെ പൂളിലെ വെള്ളത്തിലേക്ക് നോക്കി മാം പറഞ്ഞു.

 

“”എന്തിനാ മാം നന്ദിയൊക്കെ. മാഡത്തിന്റെ ടെൻഷൻ ഞാൻ കണ്ടതാണ്. എങ്ങനെയെങ്കിലും ഈ ബിസിനസ്‌ നേടിയെടുക്കാൻ ആയിരുന്നു ഞാൻ പ്ലാൻ ഇട്ടതു. ദൈവം സഹായിച്ചു അതിങ്ങനെ തീർന്നു. ഇനിയല്ലെങ്കിലും മാഡത്തിന് വേണ്ടി ഞാൻ അത് നേടും “”

 

“”നിന്റെ ഈ കോൺഫിഡൻസ് ലെവൽ അത് മാത്രം കിട്ടിയാൽ മതി ജീവിതത്തിൽ രക്ഷപെടാൻ. “”

 

“”എന്ത് കോൺഫിഡൻസ്. തോന്നുന്നത് ചെയ്യും അത്രേയുള്ളൂ മാം “”

 

“”നീ ആദ്യം ഈ മാം വിളി നിർത്തു. ഇപ്പോൾ എനിക്ക് നിന്നോട് ഒരു ബഹുമാനം ആണ്. നീയെന്നെ ചേച്ചി എന്ന് വിളിച്ചാൽ മതി. എനിക്കും കൂടെയാരെങ്കിലും ഉണ്ട് എന്നൊരു തോന്നൽ ഉണ്ടാവും “”

 

“”തോന്നൽ അല്ല ഉണ്ട് എന്ന് തന്നെ കൂട്ടിക്കോ പോരെ “”

 

“”ഈ ഉപകാരത്തിനു നിനക്കെന്താ ഗിഫ്റ്റ് വേണ്ടേ “” സന്തോഷത്തിൽ അവൾ എന്നോട് ചോദിച്ചു.

 

“”എനിക്കൊരു കാര്യം അറിഞ്ഞാൽ മാത്രം മതി..””

 

Leave a Reply

Your email address will not be published. Required fields are marked *