“ഹായ് അങ്കിൾ.”
കൈ വീശി കൊണ്ട് ഞാൻ അങ്കിളിൻ്റെ തൊട്ടടുത്ത ചെയറിൽ വന്നിരുന്നു.
“പെണ്ണങ്ങ് വലുതായല്ലോ….”
അങ്കിൾ എന്നെ മൊത്തമായി സ്കാൻ ചെയ്ത് കൊണ്ട് പറഞ്ഞു.
എനിക്ക് ചിരി വന്നു.
“കെട്ടിച്ചു വിടാനായി”
അങ്കിൾ പറഞ്ഞു
“ഒന്ന് പോ അങ്കിളെ. എനിക്ക് പഠിക്കണം.”
ഞാൻ ചിരിച്ചു കൊണ്ട് ആൻ്റിയുടെ കൈയിൽ നിന്ന് കപ്പ് വാങ്ങി.
പിറ്റേന്ന് കോളജിൽ അങ്കിളിൻ്റെ കൂടെയാണ് ഞാൻ പോയത്.
വന്നതും അങ്കിളിൻ്റെ കൂടെ. ഒരു ശനിയാഴ്ച ആൻ്റി പറഞ്ഞു ഈ മാസത്തെ ഷെഡ്യൂൾ തുടങ്ങാൻ ടൈം ആയി. നാളെ പോകുമെന്ന്.
ചിന്നുവിൻ്റെ കാര്യം എന്നോട് ശ്രദ്ധിക്കാൻ പറഞ്ഞു.
ഞാൻ സമ്മതിച്ചു.
പിറ്റേന്ന് കാലത്ത് ആൻ്റി പോവുകയും ചെയ്തു.
അതിന് ശേഷം വീട്ടു ഭരണം ഞാനും അങ്കിളും കൂടെ നടത്തി.
രാവിലെ ആറ് മണിക്ക് ഞാൻ എഴുന്നേറ്റ് കിച്ചനിൽ എത്തിയപ്പോൾ ചായയും ഉണ്ടാക്കി അത് കുടിച്ചു കൊണ്ടിരിക്കുന്ന അങ്കിളിനെയാണ് ഞാൻ കണ്ടത്
“ഈ ശീലവും ഉണ്ടോ അങ്കിളിന്”
“അവളില്ലാത്തപ്പോൾ ഭരണം മുഴുവൻ എനിക്കല്ലേ.”
അങ്കിൾ ചെറിയ ചിരിയോടെ പറഞ്ഞു ചായ എനിക്ക് നേരെ നീട്ടി.
ഞാനത് കുടിച്ചു നോക്കി.
“എങ്ങനെയുണ്ട്.”
“നല്ല അടിപൊളി ചായ അങ്കിളെ”
“ചായ ഞാൻ തന്നില്ലേ ഇനി വല്ലതും കഴിക്കാൻ ഉണ്ടാക്ക്. ഫ്രിഡ്ജിൽ ദോശമാവ് ഉണ്ടാകും. അതെടുത്ത് ഉണ്ടാക്ക്.”
അങ്കിൾ നൈസായി മുങ്ങി.
അമ്പട വീരാ എന്നർത്ഥത്തിൽ ഞാൻ അങ്കിളിനെ നോക്കി.
പാവമല്ലേ എന്ന് കരുതി ഞാൻ ദോശയും കറിയും ഉണ്ടാക്കി.
ചിന്നുവിന് കുളിക്കാൻ മടിയാണ്. അവളെ കുളിക്കാൻ ഉന്തിവിട്ടു.