പക്ഷേ പിന്നീട് കുറച്ച് നാൾ കഴിഞ്ഞപ്പോൾ വെറുതെ ഇതിൽ കയറിയപ്പോഴാണ് കഴിഞ്ഞ ഭാഗത്തിന് പത്തുലക്ഷം ഒക്കെ വ്യൂവേഴ്സിനെ കണ്ടത്. കമന്റിൽ 10, 40 പേരൊക്കെ എന്നോട് സംസാരിക്കാറുള്ളൂ, അപ്പോൾ എന്റെ മനസ്സിൽ ഞാൻ ഈ കഥ പറയുന്നത് ആ 10, 40 പേരോട് ആയിട്ടാണ് എന്നൊരു ഫീൽ ആയിരുന്നു. പിന്നെ എന്തോ ഇത്രയും നാളും എഴുതിയതല്ലേ, എഴുതി തുടങ്ങിയത് അവസാനിപ്പിച്ചേക്കാം എന്ന് കരുതി. അതുകൊണ്ടാണ് എല്ലാം കൂടെ ഇത്രയും ലേറ്റ് ആയത്.
ഈ കഥ ഇപ്പോൾ എത്ര പേജിലാണ് വന്ന് നിൽക്കുന്നത് എന്ന് എനിക്ക് അറിയില്ല. ഒരുപാട് എഴുതിയിട്ടുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. നിങ്ങൾക്ക് ബോറടിച്ചിട്ടുണ്ടാവില്ല എന്നും വിശ്വസിക്കുന്നു. ശേഷം നിങ്ങളെ കമന്റിൽ കാണാം എന്ന് കരുതി നിർത്തുന്നു.
പിന്നെ ഞാൻ നേരത്തെ പറഞ്ഞതിൽ കഴിയാത്ത വേറെ പേഴ്സണൽ ആയിട്ടുള്ള സംഭവങ്ങൾ ഇനിയും ബാക്കിയുണ്ട്, അതുകൊണ്ട് നേരത്തെ പോലെ കമന്റ് ഇട്ടാൽ ഉടനെ തന്നെ ഞാൻ റിപ്ലൈ തരും എന്ന് ആരും വിചാരിക്കരുത്. പറ്റാത്തതുകൊണ്ടാണ് വേറെ ഒന്നുമല്ല.. ഇതിന്റെ ബാക്കി ഇനി ഉണ്ടാവുമോ എന്ന് ചോദിച്ചാൽ അതിലും എനിക്ക് വ്യക്തമായ ഒരു മറുപടി ഇല്ല.. വെറുതെ നിങ്ങടെ അടുത്ത് ബാക്കി ഉടനെ ഉണ്ടാവും എന്ന് പറഞ്ഞ് പ്രതീക്ഷ തരുന്നതിനോട് എനിക്ക് അഭിപ്രായമില്ല അതുകൊണ്ടാണ് ഇങ്ങനെ എല്ലാം തുറന്നു പറയുന്നത്.
എന്തുതന്നെയായാലും നിങ്ങൾ തന്നെ സപ്പോർട്ടിനും സ്നേഹത്തിനും ഒരുപാട് നന്ദി..
എന്ന് നിങ്ങളുടെ സ്വന്തം
നാൻസി…