“എനിക്ക് താൻ പറയുന്നത് കേൾക്കുമ്പോൾ ഭയം തോന്നുന്നു”
രാധ നീ ചിന്തിക്കുന്നതും മുകളിലാണ് പ്രശ്നം
“എന്താണ് പ്രശ്നം “
അവർ നിന്നെ ഇവിടെയുള്ള വേശ്യാലയത്തിൽ കൊണ്ടിടും എന്നിട്ട് ഇ ഗ്രാമത്തിലുള്ള ഓരോരുത്തരും അവരുടെ കൊതിതീരുവോളം നിന്നെ ഉപയോഗിക്കും ശേഷം ബാക്കിയുള്ള കാലം ഇവിടെ വേശ്യയായി ജീവിക്കേണ്ടി വരും
ഇത് കേട്ടതും അമ്മ ഒരു നിമിഷത്തേക്ക് നിശ്ചലമായി നിന്നു ശേഷം ചോദിച്ചു
“യുസഫ് നമ്മളെ ഏങ്ങനെ സഹായിക്കും “
അച്ഛൻ: സത്യം പറയാല്ലോ രാധേ ഞാൻ യുസഫിനെ തെറ്റിദ്ധരിച്ചു….. അയാൾ ഇ ഗ്രാമത്തിലുള്ള എല്ലാവരോടും കാര്യങ്ങൾ പറഞ്ഞു മനസിലാക്കിയിട്ടുണ്ട് പക്ഷെ പഞ്ചായത്തിന്റെ മുൻപിൽ നീ ഇങ്ങനെ പറയുക. എന്റെ ഭർത്താവ് ചെയ്ത തെറ്റിന് പരിഹാരമായി എന്നെ ഉപേക്ഷിച്ചു യുസഫിന്റെ ഭാര്യയാകാൻ സമ്മതമാണെന്ന് പറയുക.
അമ്മ: താൻ സത്യം പറ താൻ വല്ല തെറ്റും ചെയ്തോ. പിന്നെ എന്തിനാണ് ഇതൊക്കെ ചെയുന്നത്.
അച്ഛൻ: എനിക്കറിയില്ല രാധ എനിക്ക് പ്രാന്ത് പിടിക്കുന്നപോലെ ഞാൻ ഇപ്പോൾ ചിന്തിക്കുന്നത് നിന്നെയും കുഞ്ഞിനേയും സംരെക്ഷിക്കാനാണ് അതിന് യുസഫ് സഹായിക്കാമെന്നു പറഞ്ഞിട്ടുണ്ട്. ഇതല്ലാതെ വേറെ മാർഗ്ഗവും നമ്മുക്കില്ല.
അമ്മ: താൻ പറയുന്നത് ഞാൻ ആ മനുഷ്യനെ കല്യാണം കഴിക്കണം അത് വഴി അയാൾ നമ്മളെ രക്ഷിക്കും.. തനിക്കെന്താ വട്ടുണ്ടോ
അച്ഛൻ: ഇല്ല…. ഇതാണ് നമ്മുടെ പ്ലാൻ തല്ക്കാലം ഇ ഗ്രാമത്തിലുള്ള ആളുകളുടെ കണ്ണിൽ പൊടിയിടാനുള്ള ഒരു കല്യാണം. കല്യാണരാത്രി ഇവിടെയുള്ള എല്ലാവർക്കും പാർട്ടികൊടുക്കും ആ പാർട്ടിയിടെ ഇടയിലൂടെ നിന്നെയും കുഞ്ഞിനേയും യുസഫ് റെയിൽവേ സ്റ്റേഷനിൽ എത്തിക്കും. ഞാനും ആ പോലിസ് ഓഫീസറും കൂടെ അങ്ങോട്ട് വരും.